Sunday, September 5, 2010

അല്ലറ ചില്ലറ അനുഭവങ്ങളില്ലാത്ത വല്ല മനുഷ്യരോ മനുഷ്യത്തികളോ ഉണ്ടോ..?

്......., ബ്ലോഗുകൾ,ഒരുവന്‌ അല്ലെങ്കിൽ ഒരുവൾക്ക് തന്റെ സർഗ്ഗാത്മക കഴിവുകൾ സ്വതന്ത്രാവിഷ്കാരം നടത്താനുള്ള ഒരിടം. ലിഖിതങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ അതെന്തുമാവാം കഥ,കവിത,സാഹിത്യം,ലേഖനം ,ചിത്രങ്ങൾ.. എന്നിങ്ങനെ എന്തും...വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ... അല്ലറ ചില്ലറ അനുഭവങ്ങളില്ലാത്ത വല്ല മനുഷ്യരോ മനുഷ്യത്തികളോ ഉണ്ടോ..? ചുമ്മാ അതൊക്കെയങ്ങു കുത്തികുറിച്ചാൽ മതി...
......., പറഞ്ഞു വരുന്നത് സർഗ്ഗാതമകതെയെകുറിച്ച്.അതിന്റെ ഇടങ്ങളെ കുറിച്ച്. അച്ചടി പുസ്തകങ്ങളിലും ബ്ലോഗുകളിലും മാത്രമല്ല സർഗ്ഗാത്മകതയുടെ ഇത്തരം അടയാളപ്പെടുത്തലുകൾ നടന്നിട്ടുള്ളത്. പിന്നിട്ട വഴികളിലെല്ലാം അവ രേഖപ്പെടുത്തിയിട്ടുണ്ടാകും,പലരും. ഒരിടത്തെല്ലെങ്കിൽ മറ്റൊരിടത്ത്. അറിഞ്ഞും അറിയാതെയും. സമയവും സന്ദർഭവുമനുസരിച്ച് അതിന് വലിപ്പ ചെറുപ്പങ്ങളുണ്ടാകാം, അലപ്പായുസ്സും ദീർഘായുസുമുണ്ടാകാം. കാലത്തിനനുസരിച്ച് , സംസ്കാരത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകാം...പറഞ്ഞത് ചുവരുകളെയും ചുവരെയുത്തുകളെയും കുറിച്ച്.
.......മതിലുകളിലും ക്ലാസ് ചുവരുകളിലും ഹോസ്റ്റൽ ചുവരുകളിലും പബ്ലിക് ബാത്ത്റൂമുകളിലും കുത്തിവരയപ്പെടുന്ന ലിഖിതങ്ങളിലും ചിത്രങ്ങളിലും ചിത്രങ്ങളിലും സാഹിത്യമുണ്ട്, നർമ്മമുണ്ട്, കഥയുണ്ട്,കവിതയുണ്ട് ചിലപ്പോൾ അശ്ലീലതയും മറ്റു ചിലപ്പോൾ പൈശാചികതയും. ചുവരുകളിൽ വല്ലോരും രേഖപ്പെടുത്തിയ കുറിപ്പുകളെ, ലിഖിതങ്ങളെ ചുവടുപിടിച്ച് പിന്നീട് അതിഭയങ്കര സാഹിത്യങ്ങളെയുതിയവരുണ്ടെത്രെ... അധികാര വർഗത്തെ വട്ടം കറക്കിയ,വർഗീയ വാദികളെ രോഷാലരാക്കിയ, സാഹിത്യകാരന്മാരെ കടത്തി വെട്ടിയ നിരവധി അടയാളപ്പെടുത്തലുകൾ ചരിത്രങ്ങളിലെ ചുവരുകളിൽ കഴിഞ്ഞിരിക്കുന്നു പോലും..!!!
....... കുമ്മായ ബ്ലീച്ചിംഗ് നടത്തിയ ചുവരുകൾക്ക് മുകളിൽ കുറിക്കുന്ന ലിഖിതങ്ങൾക്ക് പ്രത്യേകിച്ചൊരു വിഷയമില്ല. അതെന്തുമാവാം...കണ്ടറിഞ്ഞതും കൊണ്ടറിഞ്ഞതും ,വായിച്ചറിഞ്ഞതു മുതൽ വായിൽ തോന്നിയതെന്തും.. ചുരുക്കത്തിൽ ആശാന്റെ ആ സമയെത്തെ മാനസികാവസ്ഥ അപ്പടി ചുവരിൽ പതിഞ്ഞിട്ടുണ്ടാകും... ഭാഷയും സംസകാരവും അവിടെ എടങ്കോലിടാറില്ല.. പച്ചില, കരിക്കട്ട, ഓടുകഷണം എന്നീ വക ഓസിനു കിട്ടുന്ന പഴഞ്ചൻ രീതിമുതൽ പേന , പെൻസിൽ, മാർക്കർ, പെയ്ന്റ് തുടങ്ങിയ മോഡേൺ രീതികൾ വരെ അവിടെ സ്വതന്ത്രാവിശകാരങ്ങൾക്ക് നിറം പകരുന്നു.

........................................................................................................................................ .........തുടരും
ഇവിടെ നിന്നും തപ്പരുത്......!!! (ബാക്കി വായിക്കാൻ ഇവിടെ ‌ ക്ലിക്ക് ചെയ്യുക‌

1 comment:

  1. kalakki ashaane....kalakki. njanum oru chuvareyutthukaranane..... namukitu thanne thanganoo??

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!