Tuesday, July 5, 2011

വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ...(. ചില ഓട്ടോഗ്രാഫുകൾ..)


ചുവരെഴുത്തുകളെയും സർഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയിൽ കാണപ്പെട്ട ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ഓട്ടോകളിൽ കാണുന്ന ലിഖിതങ്ങൾ.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു...  എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോർക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..
     പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്ന ആനയെപ്പോലെ ചമയിച്ചിരിക്കും പല ഓട്ടോകളും .. അന്നം തരുന്ന വണ്ടിയെ സുന്ദരക്കുട്ടപ്പന്മാരാക്കി കൊണ്ടു നടക്കാൻ മിക്ക ഓട്ടോഡ്രൈവർമാരം മത്സരിക്കും...

ഈ വിനീതനെ ഏറ്റവും ആകർഷിച്ചത് ഓട്ടോകളിലെ മിനുക്കു പണികളോ കാഴ്ച ഭംഗിയോ അല്ല... പല ഓട്ടോകളിലും കുറിച്ചിട്ടാ ആ കുഞ്ഞു ലിഖിതങ്ങളാണ്..

പലതിലും,  പാവം നീ... എന്ന പുഛവും.. ഹമ്പട ഞാനേ എന്ന  അഹങ്കാരവും ആവും. ആ വരികൾ..!
പ്രണയകാലം.....
ഒന്നു ചിരിച്ചൂടെ മുത്തേ....
ഖൽബാണു ഫാത്തിമ.
ഇജ്ജബടെ നിക്ക് ഞാനിപ്പം വരാം.
കരയല്ല മുത്തേ.... കണ്മഷി മായൂലേ....

എന്നിങ്ങനെ  എന്തിന്റെയോ ഒരു ഇതു ഉള്ള വരികൾ...!  ചില ഓട്ടോകളിൽ രോമാഞ്ചം കൊള്ളിക്കുന്ന പ്രണയ കാവ്യങ്ങളും സാഹിത്യങ്ങളും കാണാം... എന്നിരുന്നാലും എന്നെ ഏറ്റവും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങളുടെ നാട്ടിലെ ഒരു ഓട്ടോയിൽ കണ്ട ഈ വരികളാണ്..

“ എന്റെ സന്തോഷവും സേട്ടുവിന്റെ സ്വപ്നവും..”
വണ്ടിയുടെ അടവ് തെറ്റിയാൽ വണ്ടി അടിച്ചു മാറ്റാൻ തക്കം പാർത്തിരിക്കുന്ന സേട്ട് മാർക്കൊരു വെപ്പ്...!!

ചിലതിലെ ലിഖിതങ്ങൾ സിനിമാ പോസ്റ്റർ പോലെ ഇടക്കിടെ മാറിക്കൊണ്ടിരിക്കും .. മറ്റു ചിലപ്പോൾ മാറ്റിക്കപ്പെടുന്നതും.... നാട്ടിലെ അല്ലറ ചില്ലറ നെഗളിപ്പുള്ള ഒരു വിദ്വാൻ ഓട്ടോയുടെ പിറകിൽ ഇങ്ങിനെ എഴുതി...
“വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ....”
പുറകിൽ വരുന്ന വാഹനക്കാർ അതു വായിച്ച് ചെറുതായൊന്നു നെറ്റി ചുളിക്കാതിരിക്കുമോ...??

സംഗതി ലാലേട്ടന്റെ ഡയലോഗാണെന്നത് സത്യം..!. പക്ഷെങ്കിൽ ഒരിക്കൽ ടാർജറ്റ് തികക്കാനിറങ്ങിയ എസ്സ്.ഐ ഏമാന് ആ ലിഖിതം അത്രക്കങ്ങട് കണ്ണിൽ പിടിച്ചില്ല.... മൂപ്പര് കുത്തിനു പിടിച്ചു ചെറുതായൊന്നു വിരട്ടി... അവിടെ വച്ചു തന്നെ ആ എഴുത്ത് മായ്ച്ചു കളയിപ്പിക്കുകയും ചെയ്തു...( എസ്സ്.ഐ യുടെ പേര ശേഖരൻ എന്നായിരുന്നത്രേ..! അതു പിന്നീടാണു അറിഞ്ഞത്..)

പിന്നീട് ആ വരികൾ മാറ്റി എഴുതിയതിങ്ങനെ.
ഈ പാവം പൊയ്ക്കോട്ടേ...
( ഏതോ ഒരു പടത്തിൽ ഇങ്ങിനെ ഒരു വരി കണ്ടതായി ഓർക്കുന്നു..)

വല്ലവളുമാരും കണ്ണിറുക്കി കാണിച്ച് അവസാനം കുരിശു ചുമക്കണ്ടാന്നു കരുതിയാവും ഈ വരികൾ...

അടുക്കല്ല മോളേ....... അടവു തെറ്റും...

കാർന്നൊരെ പേടിയുള്ള ഒരുവന്റെ കമന്റ്.  “ഇഷ്ടമാണു പക്ഷെ ഇക്കയാണു പ്രശ്നം..”

വല്ലവരുടെയും കണ്ണു പറ്റേണ്ട എന്നു കരുതിയാവും ഈ വരികൾ...

“പണം വാരാനല്ല്ല.... അരി വാങ്ങാനാ...”
ഓവർടേക്ക് ചെയ്യുന്നവനോട്... “ വന്നു മുട്ടല്ലേ.... കഞ്ഞി മുട്ടിക്കല്ലേ..”

ഫൊളൊ മീ.. ഡോണ്ട് കിസ്സ് മീ..  പൊറകെ വരുന്നതൊക്കെ കൊള്ളാം.... വന്നു മുട്ടരുതെന്നു ചുരുക്കം..

കെട്ടിയോളും മക്കളുമൊക്കെയുള്ള ഒരു പ്രാരാബ്ധക്കാരന്റെ  ലിഖിതം നോക്കൂ...
മത്സരിക്കാൻ ഞാനില്ല..... കാത്തിരിക്കാൻ ആളുണ്ട്... !!
അതോ കാമുകിയാണോ  ....?

നാട്ടിലെ ഒരു ഓട്ടോയിൽ എഴുതിയ വരികൾ ഇങ്ങിനെ..... “ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “

സംഗതി എന്താണെന്നു എനിക്കും ആദ്യം പിടികിട്ടിയില്ല... പിന്നീട് ഓട്ടോകാരനായ എന്റെ ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോൾ ആണു സംഗതിയുടെ ഗുട്ടൻ പിടികിട്ടിയത്...  അതു ഓട്ടോആശാന്മാരുടെ ഒരു പൊതു മുദ്രാവാക്യം ആണെത്രെ.....!!  എന്തിനും ഏതിനും ചെലവു ചെയ്യിക്കുന്ന ഈ കാലത്ത്.,  ഒരു ലോംഗ് ട്രിപ്പ് കിട്ടിയ വിവരം എങ്ങനെയെങ്കിലും മറ്റുള്ളവർ അറിഞ്ഞാൽ ചിലവു ചെയ്യേണ്ടി വരുമെത്രെ...അതാണു 
“ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “  (പറയണ്ട പറയണ്ട പറഞ്ഞാൽ പൊറാട്ട എന്നാണു അർഥം .)
ചില ആശാന്മാർ  വല്യ വല്യ തത്ത്വചിന്തകളും മറ്റും എഴുതിവെക്കാറുണ്ട്  .ചില്ലപ്പോൾ അവർക്ക് തന്നെ അതിന്റെ അർഥം അറിയുമോന്നു സംശയമാണു... എന്നാലും മറ്റുള്ളവരുടെ ഇടയിൽ മോശക്കാരനാവരുതല്ലോ.... കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒന്നാണോ ഇതെന്നു എനിക്കറിയില്ല... പൊതുവേ  മലാബാർ ഏരിയകളിലെ നാട്ടിൻ പുറങ്ങളില്ലാം ഇതു കാണാറുണ്ട്..!!  നിങ്ങളും കണ്ടിട്ടില്ലേ ഇതുപോലെ ലിഖിതങ്ങൾ..?(മുകളിൽ കണ്ട ചിത്രങ്ങൾ ഫേസ്ബുകിൽ നിന്നും അടിച്ചെടുത്തതാണു.. :). )


46 comments:

 1. ഒരു ഓട്ടോസാഹിത്യം....

  ഏറിയാല്‍ നീയൊന്നു ചാറും,

  (മറുവശത്ത്‌) ഞാന്‍ പെയ്യും, ഇടിച്ചുകുത്തി പെയ്യും...

  ReplyDelete
 2. നല്ല നിരീക്ഷണം...വായിച്ച് ചിരിച്ചു.

  ReplyDelete
 3. ".....ഇങ്ങനെ മിസ്സ്‌ അടിച്ചാല്‍ എന്റെ സി സി മുടങ്ങും."

  ReplyDelete
 4. ഇതേതായാലും രസായി.
  ഞങ്ങളുടെ നാട്ടിന്‍പുറത്തെ ഓട്ടോകളിലും ഇത് സാധാരണമാണ്.
  തത്വചിന്തകള്‍ വരെ കണ്ടിട്ടുണ്ട്.

  ReplyDelete
 5. ഓട്ടോകളുടെ പേരിലുമുണ്ട് ഇത്തരം പരീക്ഷണങ്ങള്‍.....

  ReplyDelete
 6. @സോണി.. ഹ..ഹ.. നല്ലവരികൾ... ഞാനെന്ന ഒരു ഭാവം ആ വരികളിൽ കാണാം... അല്ലേ.. :)
  ‌@ അജിത്.. നന്ദി.. വായനക്ക് അഭിപ്രായത്തിനും/
  @ ഷമീർ.. > ഏതേലും തരുണീമണികളെ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ...
  @ഫ്ലവർ>. അതെ അതെ.. ഞാനു കണ്ടിട്ടുണ്ട്..പലതും ഓർമിക്കുന്നില്ല.. :)
  @ജിനേഷ്.. അതെ.. പേരുകൾ പലപ്പോഴും രസകരങ്ങളാണു... ട്രന്റു അനുസരിച്ചു മാറുകയും ചെയ്യാറുണ്ട്...

  എല്ലാവർക്കും നന്ദി.. :)

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. നല്ല രസമുള്ള പോസ്റ്റ്. അക്ഷരസ്നേഹികളായ ഒട്ടോ സുഹൃത്തുക്കൾക്ക് സലാം.......

  ReplyDelete
 9. ഞാന്‍ ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍
  നാലും തെരിനച റൂട്ടുക്കാരന്‍..

  നല്ല രസകരമായ എഴുത്ത്‌ കേട്ടോ...

  ReplyDelete
 10. ഈ ഓട്ടോ പുരാണം കലക്കി എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ ഉള്ള ഓട്ടോകള്‍

  ReplyDelete
 11. എനിക്കു പെരുത്തിഷ്ട്ടായി..!
  വെറുതേ വായ് നോക്കി നടക്കാതെ ,ആട്ടോ നോക്കി നടന്നത് കൊണ്ട് ഒരു രസ്സികന്‍ പോസ്റ്റുണ്ടായില്ലേ..?നിരീക്ഷണവും എഴുത്തും കേമായീട്ടോ..!
  ഒത്തിരിയാശംസകള്‍..!

  ReplyDelete
 12. മനോഹരം. ഞാന്‍ ഓട്ടോയില്‍ കയറിയാല്‍ നോക്കുന്നത് അവറ് വച്ചിരിക്കുന്ന പടങ്ങളാണ്‌. ഓട്ടൊടേ അകത്ത് രണ്ട വശത്തും പൊതുവെ എന്റെഹ്ങ്കിലും പടങ്ങള്‍ കാണും.

  ReplyDelete
 13. ഹ ..ഹ ..ശരി ആണ്‌ . ..
  വഴി മുടക്കല്ലേ
  ശേഖര ..അല്ലെ ....

  നല്ല നിരീക്ഷണം .

  (മിണ്ടിയാല്‍ പറോട്ട, പണ്ട്
  നായനാരുടെ ഡല്‍ഹി ട്രിപ്പ്‌
  കഥ ആയി കേട്ടിടുണ്ട്....ചായകടയില്‍
  പറോട്ട 'കിത്ന' എന്ന് ചോദിച്ചപ്പോള്‍
  തുമ്മിയ അദ്ദേഹത്തിന്റെ മേശയില്‍
  Waiter ആറു പറോട്ട കൊണ്ടെ വെച്ചു എന്ന്..!!
  "che parotta"...)

  ReplyDelete
 14. നല്ല രസ്യൻ പോസ്റ്റ്!!

  ReplyDelete
 15. ഇത് രസ്സായി ... പല ഓട്ടോയുടെ പുറകിലും ഞാനും കണ്ടിട്ടുണ്ട് .
  'ഈ പാവം പൊയ്ക്കോട്ടേ...' എന്ന് കാണുമ്പോള്‍ ശരിക്കും പാവം തോന്നും :))

  ReplyDelete
 16. Wah ............orthu orthu chirikkaan

  ReplyDelete
 17. ഓട്ടോ പുരാണം നന്നായിട്ടുണ്ട്....
  ഒരു ഓട്ടോയുടെ പുറകില്‍ എഴുതിയ വാചകം ഓര്മ വരുന്നു...
  "അലറണ്ട, മാറിത്തരാം"
  പിന്നില്‍ കിടന്നു ഹോര്ന്‍ അടിക്കണ്ട എന്ന് ചുരുക്കം...
  അബസ്വരങ്ങള്‍.com

  ReplyDelete
 18. അടുക്കല്ല മോളേ..അടവു തെറ്റും...
  അടുക്കല്ല മോളേ..അടവു തെറ്റും...

  പോസ്റ്റ് ശരിക്കും ചിരിപ്പിച്ചു.

  ReplyDelete
 19. "എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!"
  അതിലും ഇല്ലെ ഒരു ഭീഷണി..:)

  ReplyDelete
 20. ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. നന്നായി

  ReplyDelete
 21. ഓട്ടോ പുരാണം ഇഷ്ടപ്പെട്ടു......

  ReplyDelete
 22. ഓട്ടോ പുരാണം കലക്കി
  പാവങ്ങളുടെ ഇന്നോവ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ട്ടോ

  ReplyDelete
 23. നല്ല നിരീക്ഷണം.......സസ്നേഹം

  ReplyDelete
 24. @ mayflowers : ശരിയാണ്, തത്വചിന്തകളും കാണാറുണ്ട്‌. ഒന്നിന് പിന്നില്‍ കണ്ടത് -

  "മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
  മത്സരിക്കുന്നതെന്തിന്നു നാം വൃഥാ...?"

  (ഇത് ജ്ഞാനപ്പാനയിലെ വരികളാണ്)

  ReplyDelete
 25. ഗുഡ് പോസ്റ്റ്..യുവർ ഫണ്ണി ഒബ്സർവേഷൻ ഈസ് റിയലി ഗ്രെയിറ്റ്.കൺഗ്രാജുലേഷൻസ്

  ReplyDelete
 26. http://pcprompt.blogspot.com

  ReplyDelete
 27. ഓട്ടൊ എഴുത്തുകളെ കുറിച്ച് ആദ്യമായാ ട്ടൊ ഒരു പൊസ്റ്റ് കാണുന്നത്..! നന്നായിട്ടുണ്ട്...ഞാനും ശ്റദ്ധിക്കാറുണ്ട്..പക്ഷെ, പോസ്റ്റ് വായിച്ചപ്പൊ നല്ല രസം തോന്നി...ആശംസകള്‍..

  ReplyDelete
 28. രസകരമായ നിരീക്ഷണങ്ങൾ.

  ReplyDelete
 29. jiyaasooooooooooooooo ...mone.......kollaatto.........................

  ReplyDelete
 30. ഏയ്
  ഓട്ടോ...
  കൊള്ളാട്ടോ

  ReplyDelete
 31. കലക്കി ജിയാസ് മോനെ!
  കൊഞ്ചല്ലേ കുയിലാളേ കുഞ്ഞാളുണ്ടേ കുടീല്
  അടവെടുക്കല്ലേ അടവു തെറ്റും

  ReplyDelete
 32. ഓട്ടം നിര്‍ത്താനാണെട്ടോ ഓട്ടോ

  ReplyDelete
 33. വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌ .. നന്നായി എഴുതി .. ഇഷ്ടപ്പെട്ടുട്ടോ ..

  ReplyDelete
 34. rasakaramayittundu.......... aashamsakal.......

  ReplyDelete
 35. ഹ ഹ ഇതു കാണാന്‍ വൈകീലോ.. നന്നായിട്ടുണ്ട്. ഇത്പോലെ ഒത്തിരി കണ്ടിട്ടുണ്ട് ‘ ചിരിയില്‍ ചില്ലറ ഒതുക്കരുത്’ അങ്ങനെ പലതും.. ഒരു ഓട്ടോക്കഥ ഇവിടെ.. http://kaarnorscorner.blogspot.com/2011/07/blog-post_08.html

  ReplyDelete
 36. അലറണ്ടാ മാരിത്തരാം ....!!!

  ReplyDelete
 37. ചിരിക്കല്ലേ മുത്തെ പണിതരാന്‍ അല്ലെ
  1 miss call please
  എത്ര വില കൂടിയാലും ഞാന്‍ പെട്രോള്‍ അടിക്കും നിന്ടെ പുഞ്ചിരി കാണാന്‍ മാത്രം

  ReplyDelete
 38. അറിവിന് ഒരു അതിർവരമ്പ് നിർമിക്കാന്

  ReplyDelete
 39. അറിവിന് ഒരു അതിർവരമ്പ് നിർമിക്കാന് പറ്റുമോ മനുശ്യന്

  ReplyDelete
 40. നല്ലകൃതികളൾ ഇനിയുമുണ്ടാവട്ടെ....................................

  ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!