Friday, September 24, 2010

ഇവിടെ നിന്നും തപ്പരുത്...!!!!


ഡന്റിറ്റിയുള്ള ചുവരെഴുത്തുകൾ ഭൂതകാലത്തിന്റെ ഫോസിലുകളാണ്. ഒരുനാൾ ഞാനും ഇവിടെ വാണിരുന്നുവെന്നതിന്റെ ലളിതമായ ഫോസിലുകൾ..!!
ഞാൻ കോളേജിൽ പഠിക്കുന്ന സമയം... മുൻപ് പടിയിറങ്ങിയ ഒരുവൻ ഹോസ്റ്റലിൽ,ഞങ്ങളുടെ റൂമിന്റെ ചുവരിൽ ചുവന്ന്ന്ന മഷി കൊണ്ട് കുറിച്ചിട്ടതിങ്ങനെ...

“വിട കലാലയമേ... വരരുത് ഇനി ഒരു നാളും ഇനി എന്നെ വേട്ടയാടുവാൻ....”

(അടിയിൽ by sanu എന്നും എഴുതിയിട്ടുണ്ട്, ആരാണെന്ന് എനിക്കിതു വരെ മനസിലായിട്ടില്ല)

പ്രതീക്ഷകൾക്ക് ചിറക് മുളക്കാതെ പോയതോ... മുളച്ച ചിറകുകൾ വളരാതെ പോയതോ ആവാം ആ കുറിപ്പുകാരനു... ഇതാണ്‌ ഹോസ്റ്റ്ലിന്റെ കഥ.. പെട്ടിയും തൂക്കി ആ പടിയിറങ്ങുമ്പോഴേക്കും എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കാതെ ഒരുവനും അവിടെ നിന്നും പടിയിറങ്ങാറില്ല. ഒന്നും കുറിക്കാനില്ലെങ്കിൽ ചുമ്മാ ഊരും പേരുമെങ്കിലും ആ ചുവരുകൾക്ക് സംഭാവന നൽകും. ഒരു നന്ദി സൂചകമായിട്ടെങ്കിലും..!

നേഹിച്ചവൾ ഗെറ്റൌട്ടടിച്ചപ്പോൾ അറിയിക്കാൻ കഴിയാതെ പോയ സനേഹം പിന്നീട് തെളിഞ്ഞത് കോളേജിന്റെ ചുവരിലായിരുന്നു....

“ പ്രിയേ.... എനിക്ക് നഷടപ്പെട്ടത് എന്നെ ഒട്ടും സനേഹിക്കാത്ത എന്നെയാണ്....പക്ഷെ നിനക്ക് നഷട്ടപ്പെട്ടത് നിന്നെ ജീവനു തുല്യം സനേഹിക്കുന്ന ഈ എന്നെയും....”

ഹോസ്റ്റൽ സ്റ്റഡിറൂമിന്റെ മുന്നിൽ, ചുവരിൽ കറുത്ത പെയ്ന്റ് കൊണ്ടെഴുതിയിരുന്ന study room എന്നതിലെ study എന്നതു ഏതോ ഒരു അനുഭാവി തിരുത്തി, പകരം അവിടെ toddy എന്നാക്കി മാറ്റിയിരിക്കുന്നു..! അങ്ങനെ പഠന മുറി ,കള്ളു മുറിയായതിന്റെ വഴി നോക്കെണേ...!!!

ഴിഞ്ഞ കൊല്ലം, ആകസിഡന്റായി അഡ്മിറ്റായ എന്റെ ഒരു സുഹൃത്തിനെ കാണാൻ ഞാൻ കൊണ്ടോട്ടിയിലെ( കാലിക്കറ്റ് എയർപോർട്ടിനടുത്ത സ്ഥലം) ഒരു സൊകാര്യ ആശുപത്രിയിൽ പോയി. സുഹൃത്തിനെ കണ്ടു കുറച്ചൊക്കെ സംസാരിച്ചു. എനിക്കാണെങ്കിൽ ഹോസ്പിറ്റലിനുള്ളിൽ അധികം ഇരിക്കുന്നത് ഒരുമാതിരി, കട്ടൻ ചായക്കുള്ള കാശും കൊണ്ട് തന്തൂരി സെന്റെറിൽ കേറിയ പോലുള്ള അവസ്ഥയാണ്. ആയതിനാൽ ഞാൻ പതിയെ പുറത്തിറങ്ങി നിന്നു. അങ്ങിനെ ചുമ്മാ വായ് നോക്കിയിരിക്കുമ്പോഴാണ്‌ ചുവരിൽ കറുത്ത പെയ്ന്റ് കൊണ്ടെഴുതിയ ആ വരി കണ്ടത്..

“ഇവിടെ നിന്നും തപ്പരുത്......”

തപ്പരുതെന്ന്.!!!!!!!! എവിടെ തപ്പുന്ന കാര്യമാണിവരുദ്ദേശിച്ചത്.??? പോക്കറ്റിൽ ?? ബാഗിൽ..?? അതോ...???????
ണ്ടു മിനുറ്റ് നേരം അങ്കലാപ്പിലായെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഒന്നൂടെ അടുത്തു ചെന്നു നോക്കിയപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്..! ഞാൻ നിൽക്കുന്ന മൂന്നാം നിലക്ക് നേരെ താഴെയുള്ളത് ഒരു നടവഴിയാണ് അതുകൊണ്ട് താഴേക്കു തുപ്പരുതെന്നാണ് എഴുതിയത് .! ഏതോ ഒരു കലാകാരൻ “ ഇവിടെ നിന്നും തുപ്പരുത്” എന്നത് “ഇവിടെ നിന്നു തപ്പരുത് “ എന്നാക്കി മാറ്റിയിരിക്കുന്നു..!!!

വെട്ടിചുരുക്കലുകളുടെയും കൂട്ടിചേർക്കലുകളുടെയും ആകെ തുകയാവും പലപ്പോഴും ചുവരെയുത്തുകൾ.
study room എന്നത് toddy room ആയും തുപ്പരുത് എന്നത് തപ്പരുത് ആയും പരസ്യം പതിക്കരുത് എന്നത് പരസ്യം പറിക്കരുത് ആയും പരിണാമപ്പെടുന്നത് അങ്ങിനെയാണ്.
.................................................................................................................................തുടരും

ഈ പോസ്‌റ്റിന്റെ ബാക്കി വായിക്കാൻ-രാധാമണി ടീച്ചറും രമേശൻ മാസ്റ്ററും തമ്മിൽ പ്രേമം.!

നിങ്ങൾ കണ്ട ചുവരെഴുത്തുകളെ പറ്റി പൊതു ചുവരിൽ എഴുതാവുന്നതാണ്(ഇവിടെ ക്ലിക്ക്ചെയ്യുക)

7 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഹായ് ജിയാസ്,
  ബ്ലോഗുലകത്തിലേക്കു സ്വാഗതം.
  നഗരത്തില്‍ ഇന്നു മരുഭൂമിയിലേക്കു താമസം മാറ്റുന്നതിനെടെ ആ മാഗസിന്‍ പാക്കു ചെയ്തപ്പോള്‍ നിങ്ങളെ ഓര്‍ത്തതേയുള്ളൂ, അതിന്റെ അവസാന പേജില്‍ എനിക്കു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചതു ഞാന്‍ നേരത്തെ കണ്ടിരുന്നില്ല.
  നന്ദിയുണ്ട് ആ സ്നേഹത്തിന്.
  പുതിയ ജോലി എങ്ങനെയുണ്ട്?
  എഴുത്തു വിടരുത്.
  ഞാന്‍ വായിക്കാന്‍ വരാം.
  ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ഗൂഗിള്‍ ബസില്‍ ആണ്. അവിടെ എഴുതുന്നതു നന്നായി എന്നു കൂട്ടുകാര്‍ അംഗീകരിക്കുന്നവ എടുത്തു ബ്ലോഗിലിടും.
  പ്രസ്സില്‍ പിന്നെ പോയിരുന്നോ?
  കൂട്ടുകാരോടെല്ലാം അന്വേഷണം പറയുക.
  ഞാന്‍ ഇപ്പോള്‍ ഉമ്മുല്‍ ഖ്വൈന്‍ എന്ന സ്ഥലത്താണ്.
  ആശംസകള്‍.

  ReplyDelete
 3. നന്ദി മാഷെ..കുറച്ചു മാസം ബി.പി.ഒ . യിൽ ജോലി ചെയ്തു ഇപ്പോൾ, നെറ്റ്വർക്കിംഗ് കോഴ്സ് പഠിക്കുകയാണ്. നിങ്ങളുടെ ജോലി സ്ഥലത്തെ ചിത്രം ഞാൻ കണ്ടു.നന്ദി..

  ReplyDelete
 4. ജിയാസ്,ചുമരെഴുത്തുകളുടെ ലോകം വിചിത്രവും ചിലപ്പോൾ ഭീകരവും ഭീബത്സവുമൊക്കെയാണ്...സഹിക്കാൻ പറ്റാത്തത് പൊതു റ്റോയ്ലറ്റുകളിലെ മനോവൈകൃതങ്ങളാണ്.
  എഴുത്ത് കൊള്ളാം..

  ReplyDelete
 5. ശരിക്കും ചിരിച്ചു ..ഈ ആശുപത്രിയിലെ ഇരിപ്പ്.
  കട്ടന്‍ കാപിക്കു കാശുമായി തണ്ടൂരി....ആശംസകള്‍

  ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!