കഞ്ഞിയിൽ ഉപ്പു കൂടി എന്നതിന്റെ പേരിൽ അയാളുടെ ചവിട്ടേറ്റു നടുവൊടിഞ്ഞു ഇന്നലെയാണു അവൾ സർക്കാരാശുപത്രിയിലെ പതിനാലാം വാർഡിൽ അഡ്മിറ്റായത്. സഹിക്കാൻ പറ്റാത്ത വേദന. പോരാത്തതിനു ആശുപത്രിയിലെ പറഞ്ഞറിക്കാനാവാത്ത ആ ഗന്ധം വല്ലാത്തൊരു വീർപ്പുമുട്ടലാണു.
“മോളേ.... എന്താ ആലോചിക്കുന്നത്..? വാ തുറക്ക് , കഞ്ഞി കോരിത്തരാം..“
അമ്മയാണു.. അവൾ വാ തുറന്നു.
കഞ്ഞി കോരിത്തരുന്നതിനിടയിൽ അമ്മ ചോദിച്ചു “ കഞ്ഞിയിൽ ഉപ്പിന്റെ കുറവുണ്ടോ മോളേ...? “
ഇല്ലാ.. അവൾ തലയാട്ടി.. കണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന കണ്ണുനീരിന്റെ ഉപ്പുരസം അപ്പോഴും ആ കഞ്ഞിയിൽ പടരുന്നുണ്ടായിന്നു..
അതെ, ദാമ്പത്യ ജീവിതത്തിൽ ഉപ്പിനു ഇത്രത്തോളം പ്രാധാന്യമുണ്ടെന്നു അവൾ തിരിച്ചറിഞ്ഞത് ഇന്നാണു.
ങേ ... ങാ....
ReplyDeleteഎന്ന് നമ്പിഅണ്ണന്..
ങാ ങീ...
Deleteഎന്നു വാരി മൊയലാളി :)
ശരി ശരിക്കും മൊയാലാളി .....
Deleteഎന്നു ഞാന്‍
നീണ്ട ഒരിടവേളയ്ക്ക് ശേഷം...!!!
ReplyDelete