Friday, October 1, 2010

രാധാമണി ടീച്ചറും രമേശൻ മാസ്റ്ററും തമ്മിൽ പ്രേമം...!!!


.........ചുവരെയുത്തുകൾക്ക് പ്രകമ്പനങ്ങൾ  സൃഷടിക്കാൻ കഴിയുമെന്നത് ഞാൻ തിരിച്ചറിഞ്ഞത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌. ഞങ്ങളുടെ ക്ലാസിൽ പൊറകിലെ ബഞ്ചിലിരിക്കുന്ന ഉസ്മാൻ ആളു ജഗജില്ലിയാണ്‌. എന്നു വെച്ചാൽ, നല്ല ഉയരവും തടിയുമൊക്കെള്ള ഒരു പോക്കിരി ചെക്കൻ. ഈയുള്ളവൻ അന്നൊക്കെ ചുമ്മാ ഞാഞ്ഞൂലു പോലെ ഉസ്മാന്റെ അസംഖ്യം ശിങ്കിടികളിൽ ഒരുവനായി ജീവിച്ചു പോരുകയായിരുന്നു.പറഞ്ഞു വരുന്നത് ഉസ്മാന്റെ തരികിടകളെ കുറിച്ച്, അവന്റെ സ്ഥിരം  നമ്പറാണ്‌,മൂത്രമൊഴിക്കാനെന്ന പേരും പറഞ്ഞു ക്ളാസിൽ നിന്നിറങ്ങുന്നത്. എന്നിട്ട് നേരെ പോകുന്നത് ഓഫീസ് റൂമിലോക്ക്. പ്യൂണിന്റെ അടുത്തു ചെന്ന് പറയും -ടീച്ചർ ചോക്ക തന്നു വിടാൻ പറഞ്ഞുവെന്ന്. പാവം, ആ സാധുവിനുണ്ടോ ഇവന്റെ തരികിടകളെ കുറിച്ച് വല്ല ഐഡിയയും..!!  അങ്ങേര് ഒന്നു രണ്ടു ചോക്ക് കൊടുത്തു വിടും, ഉസ്മാൻ നല്ല കുട്ടിയായി വീണ്ടും ക്ലാസിലേക്ക്...!.
.........ഉസ്മാന്റെ ഈ ഭീകര കുറ്റ കൃത്യത്തെ കുറിച്ച് ഞങ്ങൾക്കെല്ലാവർക്കൂം അറിയാമെങ്കിലും ആരും പുറത്തു പറഞ്ഞിരുന്നില്ല. കാരണം അവന്റെ കൈയ്യിൽ രജനീകാന്ത് സ്റ്റൈലിലുള്ള ഒരു പാടു ഐറ്റം മുട്ടൻ ഇടിയുണ്ട്. അവൻ ഞങ്ങളെ ഇടിച്ചു പിപ്പിരിയാക്കികളയും..!!. മാത്രവുമെല്ല അവൻ ഈ ചോക്കുകൾ ചുളു വിലക്കു മറിച്ചു വിൽക്കാറുണ്ട്. ഈയുള്ളവനടക്കമുള്ള ശിങ്കിടികൾ അത് വാങ്ങിയിട്ടുമുണ്ട്.ആയതിനാൽ ഉസ്മാൻ തന്റെ ഈ കലാപരിപാടി ദിവസവും പൂർവ്വാധികം ഭംഗിയോടെ ചെയ്തു പോന്നു. അങ്ങിനെയിരിക്കെ ഒരിക്കൽ ഉസ്മാന്റെ ഈ തരികിട പൊളിഞ്ഞു. രാധാമണി ടീച്ചർ സംഗതി കയ്യോടെ പിടികൂടി.കള്ളനെ പിടിച്ച ത്രില്ലിൽ ടീച്ചർ പ്രകാശനെ ഡെസ്കിനു മുകളിൽ കയറ്റി നിർത്തി ചന്തിയി കൂരിവടികൊണ്ട് ടപ്പേ...,ടപ്പേ...ന്നു നന്നായി പൂശി വിട്ടു.
........ക്ഷെ, അതിന്‌ ടീച്ചർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. പിറ്റേ ദിവസം സ്കൂളിനു പുറത്ത്,കൃത്യമായി പാറഞ്ഞാൽ, മൂത്രപ്പുരയുടെ പുറം ചുവരിൽ കരിക്കട്ടകൊണ്ട് വെണ്ടക്കാ അക്ഷരത്തിൽ “ രാധാമണി ടീച്ചറും രമേശൻ മാസ്റ്ററും തമ്മിൽ പ്രേമം” എന്ന ചുവരെഴുത്ത് ഉയർന്ന് വന്നു..!! കൂടെ ചില ചില ചിഹ്നങ്ങളും!!. നാലാം ക്ലാസിൽ പഠിപ്പിക്കുന്ന രമേശൻ മാഷും മൂന്നാം ക്ലാസിൽ പഠിപ്പികുന്ന രാധാമണി ടീച്ചറും തമ്മിൽ ലൌവ്വാണെത്രെ..!!. സംഗതി ഏതാണ്ട് അതു പോലെ എന്തൊക്കെയോ ഉണ്ടെന്ന് മുൻപും ഈ വിഷയത്തെ കുറിച്ച അറിവുള്ള   ചിലർ സംശയം ഉന്നയിക്കാതില്ല.
.......പ്രേമം, ലൌവ്വ്, ഇമ്മാതിരി വാക്കുകളൊക്കെ കേൾക്കുമ്പോൾ ഞാഞ്ഞ​‍ൂലു പ്രായത്തിൽ തന്നെ ഞങ്ങൾ എന്തൊക്കെയോ ഒരു ‘ഇതു‘  തോന്നിയിരുന്നു. ആണും പെണ്ണും തമ്മിൽ എന്തൊക്കെയോ ചില സുഡോൾഫിക്കേഷൻ ഉണ്ടെന്നും അറിയമായിരുന്നു. പക്ഷെ ഇക്കാര്യങ്ങളൊന്നും ആരും പുറത്തു പറഞ്ഞിരുന്നില്ല. പക്ഷെ ഉസ്മാൻ സംഗതി ചുവരിലെഴുതി പക തീർത്തിരിക്കുന്നു.!.
.........ന്തായാലും സംഗതി വീണ്ടും കുളമായി, ചുവരെയുത്ത് നടത്തിയത് ഉസ്മാനാണെന്ന കാര്യം എങ്ങിനെയോ ലീക്കായി. ഉസ്മാൻ ഹെഡ്മാസ്റ്റർ മത്തായി സാറിന്റെ മുന്നിൽ ഹാജറാക്കപ്പെട്ടു.  കാര്യത്തിന്റെ ഭീകരത മനസിലാക്കിയ അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിച്ചു. ചൂരൽ കൊണ്ട് നന്നായി ചന്തിയിൽ അടി പൊട്ടിച്ചു.കണ്ണിൽ നിന്നും പൊന്നീച്ച പാറി അവനറിയാതെ ട്രൌസറിൽ മുള്ളിയപ്പോൾ മാത്രമേ സാർ ചൂരൽ പിൻവലിച്ചുള്ളൂ.
.....ചുരുക്കി പറഞ്ഞാൽ ആ ചുവരെയുത്ത് ഒരു ഭൂകമ്പം തന്നെ സൃഷടിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ..?. പിന്നീടുള്ള രക്ഷതാക്കളുടെ മീറ്റിംഗിലും ഇതു വലിയ ചർച്ചാവിഷയമായിരുവെന്നും ഞൻ ഓർക്കുന്നു.
......ചുവരെഴുത്തുകൾക്ക് ഇത്രെയും ശക്തിയുണ്ടെന്നും അവ ജീവിത്തിൽ വഴിത്തിരിവുണ്ടാക്കുമെന്നും അന്ന് ഞാൻ തിരിച്ചറിഞ്ഞു.
 ...................................................................................(തുടരും....)

നിങ്ങൾ കണ്ട ചുവരെഴുത്തുകളെ പറ്റി പൊതു ചുവരിൽ എഴുതാവുന്നതാണ്(ഇവിടെ ക്ലിക്ക് ചെയ്യുക)

ഈ പോസ്‌റ്റിന്റെ ആദ്യ ഭാഗങ്ങൾ..


1-അല്ലറ ചില്ലറ അനുഭവങ്ങളില്ലാത്ത വല്ല മനുഷ്യരോ മനുഷ്യത്തികളോ ഉണ്ടോ..?
2-ഇവിടെ നിന്നും തപ്പരുത്..


3 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. എന്താ പറയുക..?
  ഒരു ചുവരെഴുത്താകട്ടെ... അല്ലേ...?

  ReplyDelete
 3. Ezhuth nalla mattil pokatte.ellam vayichu keto.ashamsakal.

  ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!