Tuesday, January 25, 2011

ചില ബാത്ത്റൂം സർഗാത്മക ചിന്തകൾ

രാധാമണി ടീച്ചറും രമേശൻ മാസ്റ്ററും തമ്മിൽ പ്രേമം... തുടർച്ച

കാര്യങ്ങൾ ഇങ്ങെനെയൊക്കെയാണെങ്കിലും ഒരാളുടെ സർഗ്ഗാതമകത പെടുന്നനെ ഉണരുകയും ശക്തമാകുകയും ചെയ്യുന്ന ഇടം ബാത്ത്റൂം തന്നെയെന്ന് ഈ വിനീതൻ വിശ്വസിക്കുന്നു. ആയതിലേക്ക് പലേ തെളിവുകളും ഹാജരാക്കാനും കഴിയും. ഒന്നാമതായി.ഇന്നെ വരെ  പാട്ടു പോലും പാടിയില്ലാത്ത ബഡുക്കൂസൊകൾ ബാത്ത്റൂമിലെത്തിയാൽ വല്ല്യ പാട്ടുകാരയി, അറിയാതെ പാടിപ്പോകുന്നത് കേട്ടിട്ടില്ലേ. ഒരുവന്റെ സർഗാത്മകതയെ പോഷിപ്പിക്കുന്ന ഘടകമാണ്‌ ബാത്ത് റൂം എന്നതിന്‌ ഇതില്പരം എന്ത് തെളിവാണ്‌ വേണ്ടത്?.

 ചിലബഡുക്കൂസുകൾ ബാത്ത് റൂമിൽ പാട്ടൊക്കെ പാടി വിശാലമായി കുളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ..കക്കൂസും കുളിമുറിയും ഒരുമിച്ചുള്ളിടങ്ങളിൽ ഇത്തരക്കാർ കയറിയാൽ , രണ്ടിനു പോകാൻ വല്ല കുറ്റിക്കാടും അന്വേഷിക്കേണ്ടി വരും .പ്രത്യേകിച്ച് ഹോസ്റ്റൽ പോലുള്ളിടങ്ങളിൽ.
ഇതു അവനവന്റെ ബാത്തു റൂമിന്റെ കാര്യം. അവിടെ ആരും ഗ്രാഫിറ്റി പരീക്ഷിക്കാറില്ല.(എന്നു കരുതുന്നു.)
        ഗ്രാഫിറ്റി അതിന്റെ മൂർത്തീ ഭാവത്തിൽ കാണുന്നത് പബ്ലിക് (ആരാന്റെ) ബാത്ത് റൂമുകളിലായിരിക്കും(അവിടെ മൂളിപ്പാട്ടില്ല - എന്നു കരുതുന്നു.) കുമ്മായ ബ്ലീച്ചിംഗ് കാണാത്ത വിധത്തിൽ കുറിച്ചു വച്ച ചിത്രങ്ങളെയും കുറിപ്പുകളെയും കുറിച്ച് പറയാതെ വയ്യ. നിഘണ്ടുവിലില്ലാത്ത തെറികൾ, പച്ചമാലായാളത്തിൽ പറാഞ്ഞാൽ തോന്ന്യാസങ്ങൾ, മുദ്രാവാക്യങ്ങൾ, ഫോൺ നമ്പറുകൾ, തുടങ്ങി പിറന്ന പടി ചിത്രങ്ങൾ വരെ. എന്നു വച്ചാൽ, അത് അത് സർഗാത്മകതയുടെ  വിളനിലമല്ല മറിച്ച് അശ്ലീലതയുടെ ലേബർ റൂമുകളാണ്‌.അപ്രശസ്തരുടെ ഇടങ്ങളും. ഇവിടെയാണ്‌ ചുവരെഴുത്തുകൾ നിയമത്തിന്റെയും സദാചാരത്തിന്റെയും കണ്ണിൽ കരടാകുന്നതും അവയ്ക്കു നേരെ കോക്രി കാണിക്കുന്നതും.
പബ്ലിക് ബാത്തുറൂമുകളിലെ ഇത്തരം ചുവരെഴുത്തുൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ അപ്രശസ്തർ പങ്കാളികളാകുന്ന ഒരു ‘കല’ യാണെന്ന് വേണമെങ്കിൽ പറയാം.. കാരണം ഈ ഒരു ബ്ലൊഗിലെഴുതണമെങ്കിൽ എന്തൊക്കെ ഫോർമാലികുറ്റീസാ... യൂസർ ഐഡി, പാസ് വേഡ്, ചുമ്മാ ഒന്നു കമന്റെണങ്കിലും വേണം ഒരു ഇ  മെയിൽ ഐഡി...!. ഇവിടെയാണേൽ ചുമ്മാ ഒരു പേനയോ പെൻസിലോ ഉണ്ടെങ്കിൽ ആർക്കും കുത്തിയിരുന്നു കമന്റാം..അത്രതന്നെ..

ചുവരെഴുത്തുകൾ നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്നതായി കാണാം.. നിരവധി വെട്ടി തിരുത്തലുകൾ, കൂട്ടിചേർക്കലുകൾ, എന്നിവയുടെ ആകെ തുകയായിരിക്കും അവ.
ഫോൺ നമ്പരുകൾ, പച്ചതെറികൾ, തന്തക്കു വിളികൾ , ..
ചില സാമ്പിൾ തോന്ന്യാസങ്ങളിതാ..

ഇതു വായിക്കരുത്.. ..നിന്നോടെല്ലേ പറഞ്ഞതു  തെണ്ടീ ഇതു വായിക്കരുതെന്ന്...................
നിങ്ങളുടെ ഭാവി നിങ്ങളുടെ കയ്യിൽ...!!!.......................
എത്രയാ ....................................

രാത്രിയിലെന്താ പരിപാടി..?................
ഇതൊക്കെ വീട്ടീന്നു കയിച്ചു പോന്നൂടെ ബലാലേ..................
..
.....................
ഇതൊക്കെ ഇമ്മിണി ചെറിയ സാമ്പിൾ,പുളിച്ച വക വേറെയുണ്ട്.. ഇവിടെ എഴുതാൻ പറ്റൂലാ..


രമ്പിന്റെ സൂക്കേടുള്ള  ഈ അപ്രശസ്തരെ തൽക്കാലം മാറ്റി നിർത്താം... എന്നാൽ ചില ആശാന്മാരുടെ അടയാളപ്പെടുത്തലുകൾ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്‌

കോഴിക്കോട്ടെ ഒരു ഇടത്തരം ഹോട്ടലിൽ ഞാൻ ചായകുടിക്കാൻ കയറി. ചെറിയ ഒരു മൂത്രശങ്ക, ഒന്നു തീർത്തേക്കാം എന്നു കരുതി ടോയിലറ്റുവരെ ഒന്നു പോയി, അവിടെ കണ്ട കുറിപ്പുകൾ രസകരമായിരുന്നു.
അപ്ലോഡിഗ്-ബില്ലനുസരിച്ച്
ഡൌൺലോഡിഗ്- ഫ്രീ

കുറച്ചു മാറി മറ്റൊന്ന്,
“അപ്ലോഡിഗ് സെന്റെറിനേക്കാൾ വൃത്തിയുണ്ട് ഈ ഡൌൺ ലോഡിഗ് സെന്റെറിന്.”
സംഗതി എറെക്കുറെ ശരിയായിരുന്നു, ഹോട്ടലിനുള്ളിലെ അടുക്കള ആകെ പശുചാണകമിട്ട പോലെ ഉണ്ടായിരുന്നെന്ന് ശ്രദ്ധിച്ചപ്പോൾ മനസിലായി.

റ്റൊരു ഹോട്ടലിന്റെ കക്ക​‍ൂസിൽ കണ്ട പേന കൊണ്ടുള്ള കുറിപ്പ് ഇപ്രകാരം

വെള്ളം അമൂല്യമാണ്..... എന്നു കരുതി കഴുകാതെ പോരരുത്....!
കുറച്ചു താഴെയായി ആരൊ അതിനൊരു കമന്റിട്ടിരിക്കുന്നു. “ അമൂല്യ രാഘവന്റെ മോളാണ്‌,


വെള്ളം അമൂല്യമാണ്...അത് പാഴാക്കരുത് എന്ന വരി ആരോ തിരുത്തിയതാണെന്നു തോന്നുന്നു.

രു ബസ് സ്റ്റാന്റിലെ ബാത്ത് റൂമിന്റെ  ചുവരിൽ കറുത്ത പെയ്ന്റ് കൊണ്ടെഴുതിയ
പൈപ്പ് തുറന്നിടരുത്,മിതമായി ഉപയോഗിക്കുക, എന്നതു ഏതോ ഒരു കലാ കാരൻ ഇങ്ങനെ തിരുത്തി.
പൈപ്പ് തൊടരുത്..  മൂത്രം ഉപയോഗിക്കുക..


രു ഹോസ്പിറ്റൽ ബാത്ത് റൂമിൽ എഴുതിയതിങ്ങനെ..
വെള്ളം ആവിശ്യത്തിന്‌ മാത്രം ഉപയോഗിക്കുക
പിന്നീട് മറ്റാരോ അത് തിരുത്തിയെഴുതിയതിങ്ങനെ..
വെള്ളം ആവിശ്യത്തിന്‌ മൂത്രം ഉപയോഗിക്കുക.ഇത്തരം ബാത്തറൂം ഗ്രഫിറ്റികൾക്ക് ലോകെത്തെങ്ങും ഒരേ മട്ടും മാതിരിയുമാണെന്നാണ് ഈയുള്ളവനു തോന്നുന്നത്.. ഭാഷയുടെയും അവരവരുടെ സംസ്കാരത്തിന്റെയും അല്ലറ ചില്ലറ വെത്യാസമുണ്ടെന്നെല്ലാതെ...

21 comments:

 1. ഹ ഹ, ചിരിപ്പിച്ചു
  :)

  ReplyDelete
 2. ശരിയാണ്, ഇത്തരം വൃത്തികേടുകള്‍ കാണാം ഒരുപാടു സ്ഥലങ്ങളില്‍. പക്ഷെ സ്വന്തം വീട്ടില്‍ ആരും ഇങ്ങനെ ചെയില്ല. പൊതുമുതല്‍ സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ഭാധ്യസ്ഥരാണ് എന്ന അവബോധം വളര്തലാണ് ഇവിടെ പ്രായോഗികം

  ReplyDelete
 3. enthu parayaana..sharikkum chirichu....kollaam iniyum
  poratte...

  ReplyDelete
 4. യഥാർത്ഥം!
  അന്യ സംസ്ഥാനങ്ങളിലെ പൊതു ബാത്രൂമുകളിലും കാണാം ഈ ‘മലയാളസാഹിത്യ സൃഷ്ടികൾ!

  ആശംസകൾ!

  ReplyDelete
 5. ചുമരെഴുത്തിനെ കുറിച്ചാണെങ്കിലും, സൂക്ഷ്മനിരീക്ഷണത്തിലൂടെ തന്നെ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ട്‌, പൊതുജനങ്ങളില്‍ ചിലരുടെ ചപലതയുടെയും അപഹാസ്യതയുടെയും അപലപനീയമായ ദൃശ്യ പ്രകടനങ്ങള്‍ അക്ഷരങ്ങളിലൂടെ എങ്ങിനെയൊക്കെ, എവിടെയൊക്കെ, കാണാം എന്ന്‌ ഓടിച്ചു കാട്ടിത്തരുന്ന ഈ പോസ്റ്റ്‌ വിപുലമാക്കാമായിരുന്നു. അതിനുള്ള കോപ്പ്‌ ജിയ യുടെ കയ്യിലുണ്ടെന്ന്‌ കണ്ടതിനാല്‍ തോന്നിപ്പോയതാണ്‌. ഇത്തരം മാലിന്യങ്ങള്‍ ചിള്ളി പുറത്തു കൊണ്ടുവന്ന്‌, ആക്ഷേപിക്കുന്നത്‌ കൊള്ളാം

  ReplyDelete
 6. @ ശ്രീ. നന്ദി..
  @മൊട്ട.. ആരും കാണാനില്ലെങ്കിൽ വ്രത്തികേടുകൾ എഴുതുന്നത് ഒരു രോഗം തന്നെയാണ്.. എന്നാൽ അവക്കിടയിൽ നർമ്മവും കാണാം..

  ReplyDelete
 7. @ എന്റെ ലോകം..>> വന്നതിനും കമന്റിനും നന്ദി..

  @ മുഹമ്മദ് കുഞ്ഞി... അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ..?

  @ വി.പി>> അഭിപ്രായത്തിനു നന്ദി.. ഇനി ശ്രമിക്കാം..

  ReplyDelete
 8. 'വരൂ...... ഇരിക്കൂ...... ഒഴിക്കൂ..... സംതൃപ്തിയടയൂ......!'

  ഇതു ഞാന്‍ പണ്ട് പഠിച്ച കോളേജ് ഇല്‍ പെണ്‍കുട്ടികളുടേ മൂത്രപ്പുരയുടേ പുറംഭിത്തിയില്‍ കണ്ടതാ.......

  ReplyDelete
 9. അപ്രശസ്തരുടെ ഓരോരൊ സ്യഷടികൾ..!!!! അല്ലേ..??

  ReplyDelete
 10. ആരും അത്ര കാര്യമായി എടുക്കാത്ത ഒരു കാര്യം വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചു
  നന്നായി ഇനിയും ഇതുപോലെ പലതും താങ്കളെ കൊണ്ടാവും , ആശംസകള്‍

  ReplyDelete
 11. എന്റെ അയ്യപ്പാ...
  ചുമരെഴുത്ത് ഒരു കലയാണെന്നു തോന്നുന്നു
  :-)

  ReplyDelete
 12. കൊള്ളാം. നല്ല നിരീക്ഷണം തന്നെ.. വായിച്ചു ചിരിച്ചു.. ഒരുപാട് പേര്‍ക്ക് ഈ ബ്ലോഗ്‌ FWD ചെയ്തു.

  ReplyDelete
 13. താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
  ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
  കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
  http://i.sasneham.net/main/invitation/new

  ReplyDelete
 14. സാര്‍വലൌകീകമായ ഒരു സ്വഭാവമാണ് ബാത് റൂം ഗ്രാഫിറ്റി എന്ന് കരുതുന്നു. ഇത്ര തമാശയോടെ അത് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!!

  ReplyDelete
 15. നമ്മളുടെ തലച്ചോര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അതിനകത്ത് കേറുംമ്പോഴാണ്‌. കുറെയേറെ യാത്രകളും നിരീക്ഷണങ്ങളും നടത്തികാണുമല്ലോ ഈ പോസ്റ്റിനു വേണ്ടി !
  വളരെ നന്നായിട്ടുണ്ട് .കുറച്ചു കൂടി വാക്കുകള്‍ കൂടി കിട്ടുമായിരുന്നു .പോസ്റ്റ്‌ തീരെ ചെറുതായോ എന്നൊരു സംശയം .
  ആശംസകള്‍ .

  ReplyDelete
 16. എന്റെ ഒരനുഭവം ബസ്‌ സ്റ്റാന്റിന്റെ ടോ‍ീലറ്റിൽ പല ഫോൺ നംബറിൽ ഒന്നു വിളിച്ചു കിട്ടിയത്‌ ഒരു പോലീസുക്കാരന്റെ ഫോണിൽ പുള്ളി പല പ്രാവിശ്യം തിരിച്ചു വിളിച്ചെങ്ങിലും ഞാൻ എടുത്തില്ല.പിന്നെ വാണിംഗ്‌ തന്നൊരു മെസ്സേജ്‌ അതോടെ നിർത്തി ഈ പരിപാടി.

  ReplyDelete
 17. aneeshperinganaaduJuly 4, 2011 at 12:52 AM

  കലക്കിയിട്ടുണ്ട് കേട്ടോ.പല ചുവരെഴുത്തുകളും നമുക്ക് ഇഷ്ടം പോലെ ചിരിക്കാന്‍ അവസരം നല്‍കുന്നവയാണ്.ഒരു ജെന്റ്സ് ടോയിലറ്റില്‍ കണ്ടത് "SHAKE WELL AFTER USE"...ചിരിക്കാതെ എന്ത് ചെയ്യും .

  ReplyDelete
 18. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

  ReplyDelete
 19. വിസര്‍ജ്യ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ "നാഥാ...ആണ്‍ പെണ്‍ പിശാചുക്കളില്‍ നിന്ന് രക്ഷ തേടുന്നു..." എന്ന് പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച പ്രവാചക അധ്യാപനം എത്ര പ്രസക്തം

  ReplyDelete
 20. സംഭവം രസിപ്പിച്ചു എങ്കിലും പലപ്പോഴും അതിരുവിടുന്നു....
  പുബ്ലിക് ബസുകളിലും ഇത്തരം "ക്രിയാത്മകത "കാണാറുണ്ട്..
  ബസ്‌ യാത്രകളില്‍ ഇത്തരം സാഹിത്യങ്ങള്‍ കാണുന്ന
  മറ്റു രാജ്യക്കാരുടെ ചോദ്യങ്ങള്‍ക്ക് ( ഇത് മലബാറി ഭാഷ അല്ലേ ??) മുന്നില്‍ പലപ്പോഴും ചൂളിപ്പോകാറുണ്ട് ( )
  എന്തായാലും ഞാന്‍ ഇപ്പറഞ്ഞ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്
  എതിരാണ്...പ്ലീസ് ആരും എനിക്ക് കൊട്ടേഷന്‍ കൊടുക്കരുത് .

  ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!