Saturday, May 7, 2011

യാത്രക്കാരുടെ ശ്രദ്ധക്ക്..( എന്റെ ബസ്സാന്വേഷണ പരീക്ഷണങ്ങൾ)


സ്സിൽ  നാം എല്ലാവരും കയറാറുണ്ടെങ്കിലും അവിടെ അപ്ലൈ ചെയ്യാവുന്ന നിരവധി ടെക്നിക്കുകളൂം നിർദേശങ്ങളുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം... നിരവധി വർഷത്തെ ഗവേഷണ വിഷയമാണ് ഇവിടെ പറയാൻ പോകുന്നത്.. ഇത് എഴുതാനുള്ള യോഗ്യത എന്താണെന്നു ചോദിച്ചാലൊന്നും എനിക്ക് ഉത്തരമില്ല. ഏതാണ്ട് പത്തു പതിനഞ്ചു കൊല്ലം സ്ഥിരമായി ബസ്സിൽ യാത്ര ചെയ്യുന്നു എന്നുള്ളത് നേരാ..  ഈ ടെക്നിക്കുകൾ പലരും ബസ്സുകളി പരീക്ഷിക്കറുണ്ടെങ്കിലും  ഇവ എല്ലാം കൂടി അറിഞ്ഞിരിക്കുക എന്നത് ഏതൊരു യാത്രക്കാരന്റെയും ആവശ്യമാണ് എന്നതിൽ ഒരു സംശയമില്ല.

1.   നമ്മൾ ബസ്സിൽ കയറി കാശ് കൊടുത്തുകഴിഞ്ഞാൽ പിന്നെ  ഇറങ്ങാനുള്ള  സ്റ്റോപ്പ് എത്തുന്നതു വരെ ബസ്സിന്റെ ഉടമസ്ഥാവകാശം നമ്മുക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് നാം ആദ്യം തന്നെ മനസിലാക്കേണ്ടതാണ്.

2.   ബസ്സിൽ കയറിയാൽ ആദ്യം സീറ്റ് ഉണ്ടോ എന്നു നോക്കുക.. ഉണ്ടെങ്കിൽ ഇരിക്കാം.. അല്ലാത്ത പക്ഷം ഡോറിന്റെ അവിടെ തന്നെ വിലങ്ങുതടിയായി നിൽക്കാൻ ശ്രദ്ധിക്കണം.. കാരണം ആളുകൾ കൂടിയാൽ നമുക്ക് സീറ്റ് കിട്ടാനുള്ള സാധ്യത കുറയും. നമ്മൾ കയറിക്കയിഞ്ഞാൽ പിന്നീട് ബസ്സ് ഫുൾ ആയതായി കരുതി , ഇനി അടുത്ത സ്റ്റോപ്പിൽ നിന്നു ആരെയും കയറാൻ സമ്മദിക്കരുത്. അവർ പിറകിലുള്ള ബസ്സിൽ വന്നാൽ മതി..

3.   കണ്ടക്റ്റർ സെന്റെറിലേക്ക് കയറി നിൽക്കാൻ പറഞ്ഞാൽ  “ ഞാൻ ഗോളി നിന്നോളാം “എന്ന് പഴയ തമാശ പറയുകയും ആവാം. കൂടെ  “ഇനി ഏതു അടുപ്പിലേക്കാണ് ആളെ കേറ്റുന്നത്...?” “ഇത്രയൊക്കെ മതി നിന്റെ ലാഭം ....“., “ബസ്സ് ഫുള്ള് ആയിട്ടുണ്ട് കോപ്പേ....“എന്നിങ്ങനെയും  ബ്സ്സ് ജീവനക്കാരെ അഭിസംബോധന ചെയ്യാവുന്നതാണ്.

4.ബസ്സിൽ കാശു കൊടുക്കണം എന്ന് നിർബന്ധമൊന്നുമില്ല .കാരണം, നമ്മൾ കയറിയില്ലെങ്കിലും ബസ്സ് ആ റൂട്ടിലൂടെ തന്നെയല്ലേ പോകുന്നത്...? അങ്ങനെ വരുമ്പോ കാശ് കൊടുക്കൽ ഒരിക്കലും നിബന്ധമാകുന്നില്ല. അതു കൊണ്ട് കണ്ടകറ്റർ ചോദിച്ചാൽ മാത്രം പണം നൽകുക.. സ്കുളുകൾ നാടകത്തിൽ അഭിനയിച്ചു പരിചയമുള്ളവർക്ക് ഉറങ്ങിയതായും അഭിനയിക്കാവുന്നതാണ്

5.   പണം നൽകുമ്പോൾ 500 അല്ലെങ്കിൽ 1000 ത്തിന്റെ നോട്ട് ആയി കൊടുക്കാൻ ശ്രദ്ധിക്കുക. കാരണം വലിയ നോട്ടു കൊടുത്താൽ മറ്റു യാത്രക്കരുടെ ഇടയിൽ ഒരു മതിപ്പ് ഉണ്ടാകും. മാത്രവുമല്ല പകരം ചില്ലറ തരാനില്ലെങ്കിൽ കണ്ടക്റ്റർ കാശ് തിരിച്ചു തന്ന് “പിന്നെ തന്നാൽ മതി” എന്നു പറയാനും സാധ്യതയുണ്ട്.

6.   നമുക്ക് ചില്ലറ നൽകൽ കണ്ടകറ്ററുടെ ഉത്തരവാദിത്തമാണ് , ആയതിനാൽ ചില്ലറയുണ്ടൊ എന്ന് കണ്ടക്റ്റർ ചോദിച്ചാൽ  പോക്കറ്റിൽ ചുമ്മാതൊന്നു തപ്പി നോക്കി  ചില്ലറയില്ല എന്നു പറയണം. അഥവാ നമ്മുടെ കീശയിലെ ചില്ലറ കണ്ടക്റ്റ്ര് കണ്ടാൽ “അതു വേറെ ആവശ്യത്തിനുള്ളതാണ്...“. “തരാൻ സൌകര്യമില്ല“... “ചില്ലറ തരാനില്ലെങ്കിൽ പിന്നെ താനെന്തിനാണ് ഈ പണിക്കു നിക്കുന്നത്..?” എന്നൊക്കെ പറഞ്ഞു വിരട്ടാവുന്നതാണ്.

7.   വീട്ടിൽ കീറിയനോട്ടുകൾ ഉണ്ടെങ്കിൽ കയ്യിൽ കരുതുക.. ചില്ലറ ചോദിക്കുമ്പോൾ അതെടുത്ത് കൊടുക്കാവുന്നതാണ്. കീറിയ നോട്ടുകൾ ചിലവാക്കാൻ പറ്റിയ ഏക സ്ഥലം ബസ്സ് തന്നെയാണ്.

8.ബസ്സിൽ കയറുമ്പോൾ ഒരു കർച്ചീഫ് കയ്യിൽ കരുതുന്നത് നല്ലതാണ്.  നമ്മൾ പിറകിലാണു നിൽക്കുന്നതെങ്കിലും , പെട്ടന്നു എവിടെയെങ്കിലും സീറ്റ് ഫ്രീ ആയാൽ കയ്യിലുള്ള കർച്ചീഫ് ചുരുട്ടി ആ‍ സീറ്റിലേക്ക് എറിഞ്ഞാൽ മതി. അപ്പോൾ മുതൽ ആ സീറ്റിന്റെ അവകാശി നമ്മളാണ്.ചിലപ്പോൾ
 “ഒരു ഡബിൾ മുണ്ടെടുത്ത് ബസ്സിന്റെ മുകളീലിട്ടാ‍ ബസ്സ് നിന്റെതാകുമോ “എന്ന് സീറ്റ് കിട്ടാത്ത ആരെങ്കിലും ചോദിക്കാൻ സാധ്യതയുണ്ട്.  അവനെ തെറി വിളിച്ചു പിരിച്ചു വിടാവുന്നതാണ്.

8.   ലേഡീസ് സീറ്റ് ഒഴിവുണ്ടെങ്കിൽ അവിടെ തന്നെ ഇരിക്കണം. സുന്ദരികളായ കുട്ടികൾ വരുമ്പോൾ മാത്രം എഴുന്നേറ്റു കൊടുത്താൽ മതി, അവർക്ക് നമ്മളെ കുറിച്ചുള്ള മതിപ്പു കൂടും, മാത്രവുമല്ല അവർ ചിലപ്പോൾ ഫോൺ നമ്പർ ചോദിക്കനും സാധ്യതയുണ്ട്.

9.   കണ്ടകറ്ററും കിളിയുമായി  കച്ചറയുണ്ടാക്കുക എന്നത് ഒരു ഹോബിയാക്കി മാറ്റാവുന്നതാണ്. ട്രിപ്പു മുടങ്ങുമെന്നു കരുതി അവറ്റകൾ അതികം പ്രതികരിക്കില്ല. ഇനി നമ്മുടെ പിടിയിൽ ഒതുങ്ങില്ല എന്നു മനസിലായാൽ  “ നീയൊക്കെ ഞങ്ങളുടെ നാട്ടിലൂടെ അല്ലേ പോകുക... നിന്നെ അവിടെ നിന്നെടുത്തോളാം ....“. എന്നു പറഞ്ഞാൽ മതി...  അവർ പേടിച്ചു ചൂളീപ്പോകും.

10.   വിദ്യാർഥികളെ സംബന്ധിച്ചെടുത്തോളം കൺസക്സൻ ഔധാര്യമല്ല അവകാശമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ., അതുകൊണ്ടു തന്നെ കൺസക്ഷൻ ചാർജ് മാത്രമേ നൽകാവൂ.. ചില്ലറയില്ലെങ്കിൽ  ചില്ലറയാക്കി കയറുക.(ഒരുപക്ഷെ അവമ്മാർ ബാക്കി തരാതിരിക്കാൻ സാധ്യതയുണ്ട്)  15 രൂപ ബസ് ചാർജ് ഉള്ളേടത്തേക്ക് 2 രൂപ മാത്രമാണല്ലോ വിദ്യാർതികൾ നൽകേണ്ടത്. അങ്ങിനെ വരുമ്പോൾ ബാക്കി 13 രൂപ നമ്മുടെ ലാഭമായി കണക്കാക്കി അതു ഉപയോഗിച്ചു  ഫോൺ റീചാർജ് ചെയ്ത്  ബസ്സിൽ ഇരുന്നു കൊണ്ട് ഗേൾ ഫ്രണ്ട്സിനെ വിളിക്കാവുന്നതാണ്.  കണ്ടക്റ്ററുടെ മുന്നിൽ ആളാവാൻ നല്ല മാർഗ്ഗമാണിത്.

11.   കൺസക്ഷൻ കാർഡ് ഉണ്ടാക്കുമ്പോൾ കോളേജ്,സുകൂൾ പ്രിൻസിപ്പൽമാരെ പറ്റിച്ചു രണ്ടോ മൂന്നോ എണ്ണം തരപ്പെടുത്തണം.  അവ സ്ഥിരമായി പോകാറുള്ള തീയ്യേറ്റർ, പാർക്ക് എന്നിവ ഉള്ള സ്ഥലത്തേക്കാണ് ഉപയോഗിക്കേണ്ടത്.

12.    സ്ത്രീയാത്രക്കർ എപ്പോഴും സ്ത്രീകളുടെ സീറ്റ് ഒഴിവാക്കി കോമൺ സീറ്റിൽ ഇരിക്കുക. ഇത് സ്ത്രീ സീറ്റുകളുടെ റിസർവേഷൻ സീറ്റിന്റെ എണ്ണം തൽക്കാലത്തേക്ക് കൂടിക്കിട്ടാൻ സഹായിക്കും.
13.കുഞ്ഞുങ്ങളെ ഏടുത്ത് കൊണ്ട് ഏതെങ്കിലും സ്ത്രീകൾ വന്നാൽ “ നമ്മളൂം കൊറേ പെറ്റതാ..“ “ഇതൊക്കെ സാധാരണയാ..“ എന്നമട്ടിൽ ശ്രദ്ധിക്കാതെ ഇരിക്കുക.. വേണമെങ്കിൽ ഒരു ഔദാര്യം എന്ന നിലയി കൊച്ചിനെ മടിയിൽ വെക്കണോ എന്ന് ചോദിക്കാം( കുഞ്ഞ് മടിയിൽ മൂത്രം ഒഴിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം)

14.   ബസ്സിൽ പാട്ട് വെച്ചിട്ടുണ്ടെങ്കിൽ നിങ്ങളും  മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കുക.. ബസ്സിൽ പാട്ട് വെച്ചിട്ടില്ലെങ്കിൽ ഹെഡ്ഫോൺ വെച്ച്  പാട്ട്  കേട്ടാ‍ൽ മതിയാകുന്നതാണ്.

15.   യാദ്യശ്ചികമായി നിങ്ങളുടെ പരിചയക്കരെ കണ്ടാൽ മൈന്റ് ചെയ്യാതിരിക്കുക. ഒരു പക്ഷെ അവരുടെ കാശ് നിങ്ങൾ കൊടുക്കേണ്ടി വരും.. നിങ്ങളുട് കാശ് അവർ കൊടുത്തോളും എന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യമായി ഹായ് പറയാം.

16.   ബസ്സിൽ കയറുന്ന സമയത്തു തന്നെ സുഹ്രത്തുക്കൾ കൂടെ ഉണ്ടെങ്കിൽ ,  നിങ്ങൾ അവസാനം മാത്രം കയറുക.. അങ്ങനെ വരുമ്പോൾ സുഹ്രത്തായിരിക്കും കണ്ടക്റ്ററുടേ മുമ്പിൽ ആദ്യം ചെന്നു പെടുക. അയാൾ കാശ് കൊടുത്തോളൂം. അഥവാ രണ്ടു പേരും ഒപ്പമാണെങ്കിൽ കണ്ടക്റ്റർ വരുന്ന സമയത്ത് പെട്ടന്ന് ഫോൺ എടുത്ത് സംസാരിക്കുന്നതായി അഭിനയിക്കുക.

17.   ”മുതിർന്നവർ”, “പ്രായം ചെന്നവർ ” എന്നിങ്ങനെ റിസർവ്വ് ചെയ്ത സീറ്റീൽ ഇരിക്കുന്നതു കൊണ്ട് വിരോധമില്ല. പടു വ്യദ്ധർ കമ്പിയിൽ കിടന്നു ഊഞ്ഞാലാടുന്നുണ്ടെങ്കിലും ശ്രദ്ധിക്കതിരിക്കുക. മാത്രവുമല്ല, ബസ്സിൽ ഉള്ള ചെറിയ കുട്ടികളെ താരത്മ്യം ചെയ്ത് നമ്മൾ മുതിർന്നവരാണെന്നു സ്വയം സമാധാനിക്കുക.

18.  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ കയറേണ്ടത് ,ലോക്കൽ സ്റ്റോപ്പുകളിൽ നിന്നാണ്. നിർത്തുന്നില്ലെങ്കിൽ  രണ്ടോ മൂന്നോ ആളുകൾ ചേർന്ന് തടുത്ത് നിർത്താവുന്നതാണ്. കെ.എസ്സ്.ആർ .ടി.സി. ബസ്സ് തടയുമ്പോ ഒരിക്കലും റോഡിൽ കയറി നിൽക്കരുത്.. ബ്രേക്ക് പിടിച്ചാൽ കിട്ടുമെന്ന് അതിന്റെ ഡ്രൈവർക്കു വലിയ ഉറപ്പുണ്ടാവില്ല.കല്ലെറിഞ്ഞു നിർത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.

19.  മഴക്കലത്ത്  കെ.എസ്സ്.ആർ .ടി.സി ബസ്സിൽ കയറുമ്പോൾ കുട കരുതുക. ബസ്സിന്റെ ചോച്ചയിൽ നിന്നും രക്ഷനേടാൻ ഉപകാരപ്പെടും

20.   ബസ് ജീവനക്കാരുമായി ഉടക്കിയിട്ടാണ് ബസ്സിൽ നിന്നിറങ്ങുന്നത് എങ്കിൽ , ബസ്സ് നിർത്തികഴിഞ്ഞാലും വളരെ സാവധാ‍നം മാത്രം ഇറങ്ങുക.(കിളിയെ ശുണ്ഡി പിടിപ്പിക്കാനുള്ള ആവശ്യത്തിലേക്ക്.) അയാൾ എന്തെങ്കിലും കൊളത്ത് ഒണ്ടാക്കാൻ നോക്കുകയാണെങ്കിൽ , ഇറങ്ങിയ ഉടനെ തന്നെ വലിയ കല്ലെടുത്ത് പിറകിലത്തെ ഗ്ലാസിൽ എറിയാവുന്നതാണ്. ബാക്കിയെല്ലാം നാട്ടുകാരു നോക്കിക്കോളും

ഈ നിർദ്ദേശങ്ങളെല്ലാം കാലങ്ങളായി മലയാളികൾ ബസ്സിൽ ഉപയോഗിച്ചു വരുന്നതാണ്. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട കാര്യമില്ല എന്നും ഈയുള്ളവനറിയാം.. എല്ലാം കൂടി ഒരുമിച്ചു കൂട്ടി എല്ലാവർക്കും നൽകുക എന്ന ലളിത ദൌത്യം മാത്രമാണ് ഈ വിനീതൻ ചെയ്തിട്ടുള്ള്ത്..

ശുഭം....ശുഭം....ശുഭം....ശുഭം...എല്ലാവർക്കും ശുഭ യാത്ര............
57 comments:

 1. ഒഴിഞ്ഞ സീറ്റു കിട്ടുമ്പോ ഇരിക്കുന്നതിനു മുമ്പ് തൊട്ടടുത്ത് നിൽക്കുന്ന സഹയാത്രികനോട് നിങ്ങൾ ഇരിക്കുന്നോ എന്നു ചോദിക്കുന്നവരോട് എനിക്ക് ബഹുമാനം തോന്നാറുണ്ട്..

  ReplyDelete
 2. ഈ വിദ്യയൊക്കെ പരീക്ഷിച്ച് നോക്കിയിട്ടുണ്ടാകുമല്ലേ..?

  ReplyDelete
 3. എല്ലാം കഴിയുമ്പോള്‍ ബസുകാരും നാട്ടുകാരും ചേര്‍ന്ന് പുറം പള്ളിപ്പുറം ആക്കുന്ന കാര്യം പറഞ്ഞില്ലല്ലോ :)
  വിദ്യാര്‍ഥികള്‍ക്ക് കണ്സ്ക്ഷന്‍ അല്ല കണസഷന്‍ ആണ് കിട്ടുന്നത് ..

  ReplyDelete
 4. @ രമേഷ്...
  ഉവ്വ...അതു പറഞ്ഞറിയിക്കേണ്ടതുണ്ടോ മാഷേ... കൊണ്ടറിയേണ്ടതല്ലേ,,:)..

  ReplyDelete
 5. @മൊയ്തീൻ ഭായി... അതിനെല്ലേ ബസ്സാന്വേഷണ പരീക്ഷണം എന്നു പറയുന്നത്...!!! ബസ്സിൽ സ്ഥിരം കാണുന്ന കാഴ്ചകളെ ഇങ്ങിനെ പറഞ്ഞൂ എന്നേ ഉള്ളൂ...

  ReplyDelete
 6. ജിയാസ് .എത്ര മര്യാദ ഉള്ള പെരുമാറ്റോം
  അല്ലെ നമ്മുടെ ബസില്‍!!! .ചെയ്യേണ്ട കാര്യങ്ങള്‍ നെഗറ്റീവ് മൂഡില്‍ പറഞ്ഞ് അവതരിപ്പിച്ച ആക്ഷേപ ഹാസ്യം നന്നായി .എന്നിട്ടോ ?നമ്മള്‍
  നന്നാവുമോ ?നന്നായാല്‍ മറ്റുള്ളവര്‍ക്
  കൊള്ളാം അല്ലെ ?ആശംസകള്‍ .

  ReplyDelete
 7. ഒരു കമെന്റിന്റെ വാലു പിടിച്ചെത്തിയപ്പോൾ രസകരമായ പോസ്റ്റ്! ബസ്സ് യാത്രാ ടിപ്പുകൾ അസ്സലായി.

  ReplyDelete
 8. അടി കിട്ടേണ്ട വകുപ്പുകള്‍ വള്ളി പുള്ളി വിടാതെ എഴുതിയിട്ടുണ്ടല്ലോ..
  :)

  ReplyDelete
 9. എന്റെ പുറം പള്ളിപ്പുറം ആക്കാൻ ഞാനില്ല ചെങ്ങാതി....

  ReplyDelete
 10. ചിരിച്ച് ഒരു പരുവമായി.

  രസികന്‍ പോസ്റ്റ്!

  ReplyDelete
 11. @ ബസ്സിൽ കേറിയാൽ പലരും സ്വന്തം കാര്യം സിന്ദാബാദിന്റെ ആളുകൾ ആയി മാറും... നമ്മൾ
  ബസ്സിൽ കയറിയതിനു ശേഷം ഇനി ഇതിൽ ഒരിഞ്ചു സ്ഥലമില്ല എന്ന രീതിയിൽ പലരുടെയും വാക്കുകൾ ശ്രദ്ധിച്ചിട്ടില്ലേ...

  ReplyDelete
 12. @ myflowers>> നമ്മളെകൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ... !!!

  @വി.കെ..>> ഉവ്വ..ഉവ്വ.. എന്നെങ്കിലും ബസ്സീന്നു അടി കിട്ടിയിട്ടുണ്ടാകും..!

  @ശ്രീ>> ചിരിച്ചോ ചിരിച്ചോ... ആയുസ്സ് കൂടൂത്രേ....!!

  ReplyDelete
 13. സീറ്റു കിട്ടി കഴിഞ്ഞാല്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു അടുത്ത സ്റ്റോപ്പില്‍ ഇപ്പോള്‍ ഇറങ്ങും എന്നാ ഒരു തോന്നല്‍, അടുത്ത് നില്‍ക്കുന്നവനില ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

  ReplyDelete
 14. ചിരിച്ചു ചിരിച്ചു മൂക്കില്‍ നിന്നു വെള്ളം വന്നു. ഇതിലെ പല ഉപദേശങ്ങളും ഞാന്‍ ഇതിനു മുമ്പുതന്നെ പലര്‍ക്കും ഉപദേശിച്ചിട്ടുണ്ട്. ബസ്സിലിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഇരിക്കുമ്പോള്‍ ഒതുങ്ങിയിരിക്കരുത്. മലമ്പുഴയിലെ പൂന്തോട്ടത്തിലെ യക്ഷി ഇരിക്കുന്നതുപോലെ ഇരിക്കണം.

  ReplyDelete
 15. രസികൻ പോസ്റ്റ്..നർമ്മം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്..

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. theerchayayum njan ee 20 nirdeshangalum paalikkum. chilathokke pareekshichitund. baakkiyullathum, theerchayayum. maranna chila points ormippichathinu nandi nandi nandi......

  ReplyDelete
 19. @ ഇഷ്ടിക.> ഞാൻ വിട്ടുപോയ ഒരു പോയിന്റാണ് . ഓർമിപിച്ചതിനു നന്നി...
  @ശങ്കരനാരായൺ>> ശരിയാ ചിലരുടെ ഇരുത്തം കണ്ടാൽ ആ ബസ്സിന്റെ മുതലാളിയാണെന്നു തോന്നിപ്പോകും.
  @pinbenchukari.>>> ഞങ്ങൾക്ക് ഒരു ബ്ലോഗറെ നഷ്ടപ്പെടുമോ???

  എല്ലാവർക്കും നന്ദി.......

  ReplyDelete
 20. @അനശ്വര.. നന്ദി .. ഈ വരവിനും കമന്റിനും

  ReplyDelete
 21. ഞാന്‍ മുമ്പെഴുതിയ ഒരു ലേഖനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. പ്രസ്തുത ലേഖനത്തിന്റെ ലിങ്കം ഇതാ:http://sugadhan.blogspot.com/2011/03/blog-post.html

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. നല്ല നിര്‍ദേശങ്ങള്‍ !!! നന്നായിരിക്കുന്നു

  ReplyDelete
 24. ബസിൽ മാത്രം കയറിയിരുന്ന കാലത്ത് ഈ ജിയാസ് എവിടെയായിരുന്നു...ഇപ്പോഴാണെൻകിൽ പിച്ചക്കാരു വരെ മോട്ടോർ സൈക്കിളിലിലല്ലേ തെണ്ടുന്നത്....

  സംഭവം കലക്കി!

  ReplyDelete
 25. ഹ ഹഹ ഹ....
  ഇതൊന്നു വായിച്ചു പഠിച്ചിട്ടുവേണം ബസ്സിലോന്നു യാത്ര ചെയ്യാന്‍....!

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. വളരെ നന്നായി.. :)
  ഇതിന്റെ പ്രിന്റ് എടുത്ത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ ബസ് സ്റ്റോപ്പുകളിലും ഒട്ടിക്കേണ്ടതാണ്‌.

  satheeshharipad.blogspot.com

  ReplyDelete
 28. ഇതെല്ലാം പരീക്ഷിച്ചിട്ട് ഇതെഴുതാൻ കൈയ്യും കാലുമെല്ലാം ബാക്കിയുണ്ടോ ഇപ്പോഴും? ഹാസ്യം നന്നായിട്ടുണ്ട്

  ReplyDelete
 29. അപ്പൊ ഇതൊക്കെയാണല്ലേ കൈയ്യിലിരുപ്പ്‌ ! :)

  ReplyDelete
 30. ഹാ..ഹാ..തകര്‍പ്പന്‍.അഭിനന്ദനങ്ങള്‍...ബസ്സില്‍ കയറിയാലും പാലിക്കേണ്ട കാര്യങ്ങള്‍ അറിയിച്ചതിനു നന്ദി.ഞാന്‍ ഒന്നു ട്രൈ ചെയ്തു നോക്കട്ടെ

  ReplyDelete
 31. എന്റെ സുഹൃത്തേ .ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്റെ പഴയ കൊണ്ടോട്ടി - അരീകോട് ബസ്‌ യാത്ര അറിയാതെ ഓര്‍ത്തുപോയി ..

  ReplyDelete
 32. ee paranjath trainilum pattumo jiyase...???????

  ReplyDelete
 33. ഇതു കൊള്ളാം. നല്ല പരീക്ഷണങ്ങൾ...

  ReplyDelete
 34. കൊള്ളാം..മാഷെ..തകര്‍ത്തു!

  ബസില്‍ കയറി അടുത്തിരിക്കുന്നവന്റെ ചുമലില്‍ കിടന്നുരങ്ങുന്നവരേം, ബസിന്റെ ഏറ്റവും മുന്‍പില്‍ കേറി ഇരുന്നിട്ട് ഒരു വളവു തിരിഞ്ഞാല്‍ ഉടനെ വാള് വെക്കുവേം ചെയ്യുന്നവരേം കൂടി ഒന്ന് സ്മരികാമായിരുന്നു !

  ReplyDelete
 35. അനുഭവങ്ങള്‍ ഏറെയായാല്‍...എഴുതാതിരിക്കാന്‍ പറ്റില്ല...അല്ലേ..!
  ഈപരീക്ഷണ നിരീക്ഷണങ്ങളില്‍പ്പെട്ട് കഷ്ട്ടതയനുഭവിച്ച ഹതഭാഗ്യര്‍ക്ക് ബാഷ്പാഞ്ജലിയര്‍പ്പിക്കുന്നു...!!

  പോസ്റ്റ് അസ്സലായിരിക്കണ്....
  ആശംസകള്‍...!!

  ReplyDelete
 36. @യാത്രകൻ..നന്ദി.. ഈ വരവിനു..
  @മനോജ് :):):)
  ‌@ ഐക്കരിപടിയൻ..അന്നൊക്കെ നിരീക്ഷണത്തിലായിരുന്നു..ഇപ്പോഴല്ലേ പഠനം കഴിഞ്ഞത്..!
  @ഷമീർ.. യാത്രാ അനുഭവം ഒന്നു പറയണേ..
  @സതീഷ്.. പകർപ്പവകാശം പ്രസാധകർക്കു മാത്രം..!!
  @തൂവലാൻ.. എല്ലാം ഓരോ യോഗം..
  @ലിപി.. ആക്ഷേപ ഹാസ്യം ആണെന്നു ഓർക്കണേ..
  @ശ്രീക്കുട്ടൻ..എല്ലാ വിധ ആശംസകളൂം

  ReplyDelete
 37. @ജബ്ബാർ.. കോണ്ടോട്ടി സ്റ്റാന്റിൽ അരീകോട് നിന്നുള്ള ബസ്സ് എത്തുമ്പോഴേക്കും ബാഗ്, കുട, കർച്ചീഫ് എന്നിവ സീറ്റിലേക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ..??

  @ബിജു... ഓ...അതിപ്പം വിവരമുള്ളോരോട് ചോദിക്കണം..
  ‌‌@ ഉള്ളെഴുത്ത്..താങ്ക്യൂ..താങ്ക്യൂ..
  @വില്ലേജ് മാൻ.. അതു വിട്ടു പോയി.. അടുത്ത് പോസ്റ്റിൽ ചേർക്കണം,
  @പ്രഭൻ... ഉവ്വ.. എല്ലാ ബസ്സുകളും നമ്മുടേത് സ്വന്തമാണെന്നു ഓർക്കുമെല്ലോ..?

  എല്ലാവർക്കും നന്ദി...

  ReplyDelete
 38. വായിച്ചു... :)

  ReplyDelete
 39. അല്ലാ ഒരു ഡൌട്ട് മാഷേ ..
  വേഷ പ്രച്ചന്നനായിട്ടാണോ സ്ഥിരം യാത്ര
  മുപ്പതു കൊല്ലമായിട്ടും ഇപ്പോളും ബസ്സില്‍ പോകാന്‍ പറ്റുന്നുണ്ടല്ലോ
  ... ഹോ .. സമ്മതിക്കണം ( ആ നാട്ടുകാരെ )....

  കൊള്ളാം ..കേട്ടോ ..
  എന്റെ ബ്ലോഗിന്റെ ഡോറില്‍ മുട്ടിയത്‌ കണ്ടു തുറന്നു നോക്കിയതാ ആരാന്നു ...
  വന്നത് വെറുതെ ആയില്ല ....

  ReplyDelete
 40. ഞാനിവിടെ ആദ്യമായാണു വന്നത്. നല്ല പോസ്റ്റ്. ഗംഭീരന്‍ കോമഡി. ആശംസകള്‍....

  ReplyDelete
 41. ന്‍റെ പോന്നു മോനെ സ്വന്തം നാട്ടില്‍ ആളെ കൂട്ടി ബസ് ജീവനക്കാരെ പെരുമാരിയവര്‍ പലര്‍ക്കും സിനിമ ഹാള്‍ ഹോസ്പിറ്റല്‍ തുടങ്ങി ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നല്ലവണ്ണം കിട്ടിയ ചരിത്രങ്ങളും ഉണ്ട് ചരിത്രത്തെ അവഗണിക്കല്ലേ

  ReplyDelete
 42. പള്ളിയുടെ ഭണ്ഡാരത്തിന്റെ ചുവട്ടില്‍ നിന്നും എടുക്കുന്ന കാശായതിനാല്‍
  കോളേജില്‍ പോയ കാലത് 50 പൈസ എന്നും കൂടുതല്‍ കൊടുക്കുമായിരുന്നു.(1.50 കൊടുത്താ മതി. നമ്മള്‍ 2 തികച്ചും കൊടുക്കും. ബാക്കി ചോദിക്കാറില്ല.)
  അതൊരു കാലം. ഡിഗ്രീ കഴിഞ്ഞപ്പോഴേക്കും ഭണ്ഡാരത്തിന്റടുത്ത് കടകളൊക്കെ ആയി. അതുകൊണ്ട് ഇപ്പോ കുട്ടികള്‍ എത്ര പൈസ കോടുക്കുന്നുണ്ട് എന്നറിയില്ല.

  എങ്ങനോ വന്നുപെട്ടതാണ്‌. സംങ്ങതി രസായിട്ടുണ്ട്. താഴത്തെ filtering ശരിക്കും ഉപയോകപ്പെട്ടു എന്നുകൂടി ബസ്സിന്റൊപ്പം ചേര്‍ക്കട്ടെ.

  ReplyDelete
 43. കൊള്ളാട്ടോ.. രസായിട്ടുണ്ട്... ആദ്യായിട്ടണ് ഇവിടെ...

  ReplyDelete
 44. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 45. Super പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 46. കൊള്ളാലോ പരീക്ഷണങ്ങള്‍.

  ReplyDelete
 47. ഒരുപാട് ചിരിപ്പിച്ചു. നന്ദി

  ReplyDelete
 48. ചിരിച്ചു, ഓര്‍ത്തു ചിരിച്ചു, പിന്നെയും ചിരിച്ചു. രസികന്‍ അവതരണം. ബസുമായി ഉള്ള ഡീലിംഗ്സില്‍ കല്ലിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ബോധ്യമായി

  ReplyDelete
 49. കണ്ടക്ടറാണാല്ലേ ?.........

  ReplyDelete
 50. ചിരിപ്പിച്ചു...ചിന്തിപ്പിച്ചു....കിടിലന്‍ പോസ്റ്റ്.....
  //ചിലപ്പോൾ “ഒരു ഡബിൾ മുണ്ടെടുത്ത് ബസ്സിന്റെ മുകളീലിട്ടാ‍ ബസ്സ് നിന്റെതാകുമോ “എന്ന് സീറ്റ് കിട്ടാത്ത ആരെങ്കിലും ചോദിക്കാൻ സാധ്യതയുണ്ട്. അവനെ തെറി വിളിച്ചു പിരിച്ചു വിടാവുന്നതാണ്.

  ReplyDelete
 51. ന്റെ കൊണ്ടോട്ടിത്തങ്ങളേ..( അങ്ങനെ ഒരാളുണ്ടോ..?)എന്താ ചെക്കന്റെ ബുദ്ധി!!അധികം വെയിലു കൊള്ളണ്ടട്ടാ...

  ReplyDelete
 52. ജിയ മോനേ, എഴുത്തു നിര്‍ത്തിയോ?

  ReplyDelete
 53. ജിയ മോന്‍റെ ചുവരെഴുത്ത് കൊള്ളാം .... കൂട്ടത്തില്‍ ഇതുകൂടി വായിച്ചു നോക്കുക ..... http://problemsfacedbymalayalies.blogspot.com/2011/08/blog-post.html

  ReplyDelete
 54. സംഭവം ... കൊള്ളാലോ ... എന്റെ ബ്ലോഗ്ഗില്‍ വന്നത് കൊണ്ട് പിറകെ വന്നു ,,,,, ഇല്ലെങ്കില്‍ ഈ വായന നഷ്ടമായേനെ .... ഓഫീസിലാണ് ... ഇനിയും വരാം ... പുതിയ ബ്ലോഗ്‌ ഇടുമ്പോള്‍ ഇമെയില്‍ തരൂ ...

  ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!