Wednesday, February 16, 2011

ഇ-മെയിൽ ഫിൽറ്ററിങ്ങ് എന്തിന്.....? എങ്ങിനെ......?

മെയിൽ ഫിൽറ്റർ ചെയ്താലെന്തു കാര്യം..?


“ഓർകുട്ടിൽ നിന്നും ഫേസ്ബുക്കിൽ നിന്നും തൊട്ടതിനും പിടിച്ചതിനുമൊക്ക് വരുന്ന നോട്ടിഫിക്കഷൻ മെയിൽ കൊണ്ട് ഇൻബോക്സ് ആകെ പൂരപ്പറമ്പാവറില്ലേ..? ചില സമയങ്ങളിൽ അത്യാവശ്യ മെയിലുകൾ  ശ്രദ്ധിക്കപ്പെടാതെ പോകാനും അത് കാരണമാവറുണ്ട്........


1.ബോഗുകളിൽ നിന്നു വരുന്ന നോട്ടിഫിക്കേഷൻ മെയിലുകൾ പ്രത്യേക ഫോൾഡറുകളിൽ വരുന്ന വിധം സെറ്റു ചെയ്യാം.     
2.അനാവശ്യ മെയിലുകൾ ഇൻബോക്സുകളിൽ എത്താതെ ഡിലീറ്റ് ചെയ്യിക്കാം
3.പ്രധാനപ്പെട്ടാ മെയിലുകൾ പ്രത്രേകം സ്റ്റാർ അടയാളപ്പെടുത്തുകയോ പ്രത്യേകം ലാബലിലേക്ക് മാറ്റുകയോ ചെയ്യാം
4.ഒർക്കുട്ട് ഫേസ്ബൂക്ക് എന്നിവയിൽ നിന്നു വരുന്ന നോട്ടിഫിക്കേഷൻ മെയിൽ പ്രത്യേകം ഫോൾഡർ ലാബലിൽ സൂക്ഷിക്കാം.
5.ഒന്നിൽ കൂടുതൽ ഇമെയിൽ ഐഡി ഉപയോഗിക്കുന്നവർക്ക്  ഒരു മെയ്ലിൽ വരുന്ന  മെയിലുകൾ ഓട്ടോമാറ്റിക് ആയി മറ്റൊരു മെയിലിൽ എത്തുന്ന വിധം സെറ്റു ചെയ്യാം

ഇന്ന് കൂടുതൽ പേരും ജിമെയിൽ ഉപയോഗിക്കുന്നതിനാൽ ജിമെയിലിൽ ഫിൽറ്ററിം ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്.മറ്റു മെയിൽ സർവ്വീസുകൾക്കും സമാനമായ രീതിയിൽ തന്നെയാണ് ഫിൽറ്ററിം ഉള്ളത്..

             ന്ന് വെറും ഒരു മെയിൽ അയക്കാൻ വേണ്ടി മാത്രമല്ല നമ്മൾ ഇ-മെയിൽ ഉപയോഗിക്കുന്നത്..ഓർക്കൂട്ട്,ഫേസ് ബുക്ക്, ബ്ലോഗ് തുടങ്ങി നിരവധി ഓൺലൈൻ സേവനങ്ങൾക്ക് ഇമെയിൽ ഉപയോഗിക്കുന്നുണ്ട്.. ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ഡാറ്റാ ട്രാൻസ്ഫറിങ്ങ് നടക്കുമ്പോൾ അതിന്റ് വിവരങ്ങളും നോട്ടിഫിക്കാഷനും അതതു സമയങ്ങളിൽ നമ്മുടെ മെയിൽ ഇൻബോക്സുകളിലും എത്തിച്ചേറ്റുന്നുണ്ടല്ലോ... ഇതു ഒരു പരിധി വരെ ഒരു സഹായമാണെങ്കിലും ചില സമയങ്ങളിൽ ചിലർക്കെങ്കിലും അതൊരു ശല്യമാവറുണ്ട്..
              പ്രത്യേകിച്ച് ഓർകുട്ടിൽ നിന്നും ഫേസ്ബുക്കിൽ നിന്നും തൊട്ടതിനും പിടിച്ചതിനുമൊക്ക് വരുന്ന നോട്ടിഫിക്കഷൻ മെയിൽ കൊണ്ട് ഇൻബോക്സ് ആകെ പൂരപ്പറമ്പാവറില്ലേ..? ചില സമയങ്ങളി അത്യാവശ്യ മെയിലുകൾ  ശ്രദ്ധിക്കപ്പെടാതെ പോകാനും അത് കാരണമാവറുണ്ട്..
          ത്തരത്തിൽ ഫേസ്ബുക്കിലേയും ഓർക്കുട്ടിലെയും ബ്ളോഗിലെയും നോട്ടിഫിക്കേഷൻ മെയിലുകളെല്ലാം നമ്മുടെ മെയിലിലെ  പ്രത്യേക    ഫോൾഡറിലാണ്‌ എത്തുന്നതെങ്കിലോ? എത്ര സൌകര്യമായിരിക്കും അല്ലേ..?
എന്നുവെച്ചാൽ  ബ്ലോഗിൽ നിന്നും വരുന്ന മെയിലുകളെല്ലാം  ബ്ലോഗ് എന്ന പേരില്ലുള്ള ഒരു ലാബൽ ഫോൾഡറിൽ എത്തുക... ഫേസ്ബുക്കിൽ നിന്നുള്ള മെയ്‌ലുകൾ ഫേസ്ബുക്ക് എന്ന ഫോൾഡറിൽ എത്തുക... ചുരുക്കത്തിൽ ഇതാണ്‌ മെയിൽ ഫിൽ റ്ററിംഗ്.

    കൂടാതെ തുടർച്ചയായി എത്തുന്ന അനാവശ്യ മെയിലുകൾ ഇൻബോക്സിൽ എത്താതെ ഡിലീറ്റ് ചെയ്യുക,(പണ്ടെങ്ങൊ ആവേശത്തിന്റെ പുറത്ത് രജിസ്റ്റർ ചെയ്ത വിവാഹ പരസ്യ മെയിലുകൾ മക്കൾ രണ്ടായിട്ടും ഇപ്പോഴും എത്തുന്നുണ്ടോ?) പ്രിയപ്പെട്ടവരുടെ മെയിലുകൾ പ്രത്യേകം സൂക്ഷിക്കു, എന്നിങ്ങനെ നിരവധി ഉപയോഗങ്ങളാണ്‌ മെയിൽ ഫില്റ്ററിങ്ങിലൂടെ സാധ്യമാകുന്നത്.
ഇതിനായി ആദ്യം ചെയ്യേണ്ടത് ലാബലുകൾ ഉണ്ടാക്കുക എന്നതാണ്‌

ലാബൽ ഫോൾഡർ ഉണ്ടാക്കുന്ന വിധം

              ഫേസ്ബുക്കിലെ മെയിലുകൾ എത്താൻ ഫേസ്ബുക്ക് എന്ന ഒരു ലാബലും ബ്ളോഗിലെ മെയിൽ എത്താൻ ബ്ലോഗ് എന്നപേരിലും ഒരോരൊ ലാബൽ ഉണ്ടാക്കാം. (പുതുതായി ഉണ്ടാക്കിയ മെയിലുകളിൽ ഓട്ടോമാറ്റിക് ആയി ലാബലുകൾ ക്രിയേറ്റു ആകുന്നുണ്ട്. അങ്ങനെ നിങ്ങളുടെ മെയിലിൽ ലാബലുകൾ ഉണ്ടെങ്കിൽ അതു ഉപയോഗിക്കുകയുമാവാം)
 ഇൻബോക്സിന്റെ കുറച്ചു താഴെയായി Edit labels എന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക ( അല്ലെങ്കിൽ മുകളീൽ സൈൻ ഔട്ടിനടുത്ത് സെറ്റിംഗ്സ് എന്ന ടാബിൽ പോയാലും Label എന്നലിങ്ക് കാണാം) അപ്പോൾ ലാബൽ നെയിം ചോദിക്കും അവിടെ facebook എന്ന് ടൈപ്പ് ചെയ്യുക- (ഇഷടമുള്ള പേര്‌ നല്കാം) ഇങ്ങനെ ആവശ്യമുള്ള ലേബലുകൾ ഉണ്ടാക്കുക.

ഫിൽറ്റർ സെറ്റ് ചെയ്യുന്ന വിധം

                  നി Filter ഉണ്ടാക്കുകയാണ്‌ വേണ്ടത്. അതിന്‌ പേജിന്റെ മുകളിൽ വെബ്സേർച്ച് എന്ന ബട്ടന്റെ സൈഡിലായി Create a filter എന്നലിങ്കിൽ ക്ലിക്ക് ചെയ്യുക.


 തുടർന്നു വരുന്ന കോളത്തിൽ from എന്നയിടത്ത്    @facebookmail.com
 എന്ന് ടൈപ്പ് ചെയ്യുക ഇനി നെക്സ്റ്റ് അടിക്കാം.

(ബാക്കി കോളങ്ങൾ പൂരിപ്പിക്കണമെന്നില്ല. വിവിധമെയിൽ അഡ്രസുകളിൽ നിന്നും വരുന്ന അനാവശ്യ  മെയിലുകളെ  ഫില്റ്റർ ചെയ്യുമ്പോൾ മാത്രം ബാക്കിയുള്ളവ പൂരിപ്പിച്ചാൽ മതി.)

ഇപ്പോൾ കാണുന്ന വിൻഡോയിൽ



Apply the label  എന്നിവ ടിക്ക് ചെയ്യുക , ലാബൽ നെയിം Facebook  കാണിച്ചു കൊടുക്കുക .
.(ബാക്കി യുള്ള ഒപ്ഷനുകൾ ആവശ്യത്തിനനുസരിച്ച് വേണമെങ്കിൽ  ഉപയോഗിക്കാം.) ..    
Create filter  ക്ലിക്ക് ചെയ്യുക. ഫില്റ്റർ റെഡി..!
ഇനി നിങ്ങളുടെ ഇൻ ബോക്സിൽ വരുന്ന മെയിലുകൾ അതതു ഫോൾഡറുകളിൽ എത്തുന്നതായി കാണാം.ഇങ്ങിനെ ബോഗ്,ഓർകുട്, തുടങ്ങിയവയ്ക്ക് പ്രത്യേകം ഫിൽറ്ററുകൾ ഉണ്ടാക്കി നോക്കൂ..



 (ഓർകുട്ട് ഫേസ്ബൂക്ക് ബ്ലോഗ് തുടങ്ങിയവക്ക് ഫിൽറ്റർ ക്രിയേറ്റ് ചെയ്യുമ്പോൾ അവയുടെ  from address നൽകുന്നതാണ് നല്ലത്.  from address കിട്ടാൻ ഇൻബോക്സിൽ ഉള്ള മെയിലിൽ ഓപ്പൺ ചെയ്ത് റീപ്ലേ ബട്ടൺ പ്രസ്സ് ചെയതാൽ To എന്ന കോളത്തിൽ നിന്നും ലഭിക്കും. അതിൽ @ മുതൽ ഉള്ള ഭാഗങ്ങൾ എടുത്താൽ മതിയാകും
ബ്ലോഗ്-@blogger.com
ഓർക്കൂട്ട്-@mail.orkut.com എന്നിങ്ങിനെ ഉപയോഗിക്കാം  )


ഒന്നിൽ കൂടുതൽ മെയിൽ അക്കൌണ്ട് ഉള്ളവർക്ക് ഒരു മെയിൽ ഐഡിയിലെ ഇൻബോക്സ് പൂർണ്ണമായും മറ്റൊരു മെയിലിലേക്ക് മാറ്റാവുന്നതാണ്.ഓട്ടോമാറ്റിക് മെയിൽ ഫോർവാർഡിംഗ് അടുത്ത ഒരു പോസ്റ്റിൽ പറയാം....  ഗുഡ് ലക്ക്....




12 comments:

  1. വളരെ പ്രയോജനകരമായ കാര്യങ്ങള്‍ ..വളരെ നന്ദി ...ഇനിയും ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു ,,:)

    ReplyDelete
  2. വളരെ പ്രയോജനപ്പെട്ടു..ആശംസകള്‍

    ReplyDelete
  3. വളരെയധികം ഉപകാരപ്രദമായ സംഗതിയാണിത്. വളരെ നന്ദി.
    ആശംസകൾ....

    ReplyDelete
  4. Thanks for visiting my blog Jiya, I find your blog informative. I shall return to read this again. take care as I need lot of time to read Malayalam new fonts.

    ReplyDelete
  5. നല്ല പോസ്റ്റ്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. അറിവ് പകരുന്ന ലേഖനം
    ആശംസകൾ…………..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Oh... njanum kandu ee filters and labels etc, enthanava konduddeshikkunnath ennonnum thappan neram kitteela. This is very informative. Thank you!

    ReplyDelete
  9. ഞാനും മെയിലുകളൊക്കെ ‘അരിച്ച്’ പെറുക്കി ഫോള്‍ഡറിലാക്കി...
    ഈസഹായം മറന്നാലും മരിക്കൂല്ലാട്ടോ...!!

    ഒത്തിരിയാശംസകള്‍....!!

    ReplyDelete
  10. നൈസ് പോസ്റ്റ്.. ഇൻഫൊർമേറ്റീവ്!!

    ReplyDelete
  11. Thanks a lot.VSery very helpful

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!