Tuesday, August 23, 2011

ഒളവട്ടൂർ - ഒരു പോത്ത് ഉണ്ടാക്കിയ പെരുന്നാൾ (കഥ)


വർഷങ്ങൾക്ക് മുമ്പത്തെ ഒരു പെരുന്നാളിന്റെ തലേ ദിവസം.. നോമ്പുതുറയൊക്കെ കഴിഞ്ഞു  ഇരയെ വിഴുങ്ങിയ പാമ്പിനെ പോലെ അനങ്ങാനാവാതെ ഇരിക്കുകയാണു ഞാൻ..
മൈലാഞ്ചിയിയൊക്കെ ഇട്ട് ചെറിയ അനിയത്തി ഉപ്പയുടെ അടുത്ത് പോയി മടിയിൽ കയറിയിരുന്നു...  പതിവു പോലെ സംശയം ചോദിക്കൽ തുടങ്ങി.... അവൾക്ക് ഒടുക്കത്തെ സംശയമായിരിക്കും.... അതെന്താ അങ്ങനെ..? ഇതെന്താ ഇങ്ങനെ...? ആകാശം എന്താ വെളുത്തിരിക്കുന്നത് .. കോഴിയെന്താ പറക്കാത്തേ... ....? എന്നിങ്ങനെ ഹലാകിന്റ് സംശയം.. വീട്ടിൽ എല്ലാവരോടും ഓരോ സംശയം ചോദിച്ചു വരും... ഉമ്മ ദേഷ്യത്തിൽ ഇരിക്കുന്ന സമയമാണെങ്കിൽ ഒച്ചയിട്ടോടിക്കും... ചിലപ്പോൾ ഞാനും അങ്ങെനെ തന്നെ.... എന്തും ക്ഷമയോടെ പറഞ്ഞു കൊടുക്കാൻ ഉപ്പയെ കൊണ്ടേ കഴിയൂ.... 

എങ്ങിനെയാണു പെരുന്നാൾ ഉറപ്പിക്കുന്നത് ? അതായിരുന്നു അന്നവൾക്ക് അറിയേണ്ടതു... ആകാശത്ത് അമ്പിളി അമ്മാവനെ  കണ്ടാലാണു പെരുന്നാൾ ഉറപ്പിക്കുക എന്നു ഉപ്പ പറഞ്ഞു കൊടുത്തു....
അവൾ പുറത്തിറങ്ങി നോക്കി... ഇല്ലാ  ആകാശത്തു കാണുന്നില്ലാ.....
വീണ്ടും പ്രശ്നം...
  ഉപ്പ വീണ്ടും വിശദമാക്കി...  അങ്ങനെ എല്ലായിടത്തും കണ്ടെന്നു വരില്ല... ഒന്നോ രണ്ടോ മിനിറ്റേ കാണൂ... കടൽ തീരത്തോ, ഒഴിഞ്ഞ മൈദനാത്തോ, കുന്നീന്റെ മോളിലോ പോയി നോക്കണം... അപ്പെഴേ കാണൂ...ഇന്ന്  കോഴിക്കോട് കടപ്പുറത്ത്  മാസം കണ്ടതുകൊണ്ടാണൂ നാളെ പെരുന്നാൾ ആയി ഉറപ്പിച്ചതു. എവിടെയെങ്കിലും ഒരിടത്തു കണ്ടാൽ എല്ലാവർക്കും പെരുന്നാൾ ആഘോഷിക്കാം...

                പറഞ്ഞു പറഞ്ഞു ഉപ്പയുടേ കുട്ടിക്കാലത്ത് നടന്നതായി പറയുന്ന ഒരു പെരുന്നാളിന്റെ കഥ  പറഞ്ഞു..... ഉപ്പ ഇടക്ക് അങ്ങിനെയാണു..  പഴയ കാല കഥകൾ പറയും... അതു കേൾക്കാൻ എനിക്കും  വലിയ താല്പര്യമാണു... നേരെ മുന്നിൽ ചെന്നിരുന്ന് കഥ കേൾക്കില്ലങ്കിലും  മറഞ്ഞിരുന്നു കേൾക്കും...

ഒരു സിഗരറ്റിനു തിരി കൊളുത്തി  ഉപ്പ പറഞ്ഞു തുടങ്ങി,................

ഒളവട്ടൂർ .... അതാണു സ്ഥലത്തിന്റെ പേരു... ഞങ്ങളുടേ നാടായ പുളിക്കലിൽ നിന്നു  അഞ്ചാറു കിലോമീറ്റർ ഉള്ളിൽ ഉള്ള ഒരു മലയോര ഗ്രാമം... ട്വിന്റുമോനും സർദാർജിക്കും ചാർത്തിക്കൊടുത്തതു പോലെ എല്ലാവിധ ബഹുമതികളൂം ചാർത്തികിട്ടിയ ഒരു സ്ഥലപ്പേരാണതു...അതിനു കാരണം... വളരെ ഉൾപ്രദേശവും അങ്ങോട്ട് എത്തിപ്പെടാൻ റോഡ് പോയിട്ട് ഒരു നല്ല നടവഴി പോലും ഇല്ല... വലിയ പറമ്പ്,ആന്തിയൂർകുന്ന് തുടങ്ങിയ ഇടങ്ങളിലൂടേ ഉള്ള ഊടുവഴികൾ ആയിരുന്നു അങ്ങോട്ട്... അതു കാരണം തന്നെ ഏറ്റവും അടുത്തുള്ള അങ്ങാടിയായ പുളിക്കലിലേക്ക് എത്തിപ്പെടണമെങ്കിൽ കിലോമീറ്ററുകൾ മലയിറങ്ങണം.. ഇന്നു എല്ലാം കൊണ്ടും വളരെയേറെ വികസിച്ച സ്ഥലമാണു ഈ ഒളവട്ടൂർ... പക്ഷെങ്കിലും പഴയ ആ പേരു മാറിയിട്ടില്ലാ.... “അല്ലേലും താനൊരു ഓളവട്ടൂർകാരൻ തന്നെയല്ലേ....?? ” എന്ന ചോദ്യം ഇപ്പോഴും കേട്ടാക്കാം :)

നാട്ടിലെ പ്രമാണിയാണൂ  അവുക്കാദർ ഹാജി... ഒളവുട്ടൂരിലെ എല്ലാകാര്യങ്ങളുടെയും മേൽനോട്ടം ഹാജ്യരുടെ അധികാരമാണു.. നാട്ടിലെ വിവാഹം,മരണം എന്നു വേണ്ട എല്ലാകാര്യങ്ങളിലും ഹാജ്യാരുടെ അഭിപ്രായം വേണം.. പതിവു പോലെ ആ വർഷത്തെ നോമ്പും തീർന്നു തുടങ്ങി... ഇരുപത്തി ഒൻപതാമത്തെ നോമ്പ്.... അന്നു വൈകീട്ട് ആകാശത്ത് മാസപ്പിറവി കാണുന്നുവെങ്കിൽ പിറ്റേദിവസം പെരുന്നാൾ!!!....ഇന്നെത്തെ പോലെ ഫോണും കാര്യങ്ങളൊന്നും ഇല്ലാത്തതിനാൽ പെരുന്നാൾ അതതു പ്രദേശത്തെ ആളുകൾ മാസപ്പിറവി കാണുന്നതിനനുസരിച്ച് ഉറപ്പിക്കുകയാണു പതിവു..അതു തൊട്ടടുത്ത നാടുകളിലൊക്കെ അറിയിക്കും... ....പള്ളികമ്മറ്റി പ്രസിഡന്റുകൂടി  ഹാജ്യാരുടെ നിർദേശപ്രകാരം  സ്ഥലത്തെ പള്ളി മുക്രി ബാപ്പു മുസ്ലിയാരും  ഒരു സംഘവും കൂടി മാസപ്പിറവി വീക്ഷക്കാൻ  വടക്കൻ മലയോട് ചേർന്നുള്ള മൊട്ടാക്കുന്നയ പുല്ല്ലൂരാൻ  മലയിലേക്ക് കയറി...

ഹാജ്യാർ വീടിന്റെ ഉമ്മറത്തിരുന്നു..നോമ്പു തുറക്കാൻ സമയം ആവുന്നു... പെരുന്നാൾ ഉറപ്പിച്ചാൽ അരിവിതരണം ചെയ്യണം.. അതിന്റെ കണക്കുകൾ  കെട്ടിയോൾ  നബീസുവുമായി സംസാരിക്കുകയാണു ഹാജ്യാർ...


ഈ സമയത്താണു ഇടിത്തീ പോലെയുള്ള ആ വാർത്ത ഹാജ്യാരുടേ കാതിലെത്തിയത്.... പെരുന്നാൾ പ്രമാണിച്ച് അറുത്ത് വിതരണം ചെയ്യാൻ  കൊണ്ടു വന്ന പോത്ത് കയറു പൊട്ടിച്ചോടി...!!!  എല്ലാ പെരുന്നാളിനും ഹാജ്യാരുടെ വക ഒളവട്ടൂർ നിവാസികൾക്ക്  പോത്തിനെ അറുത്ത് വിതരണം ചെയ്യും... അത് ഹാജ്യാരുടെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണു.കാരാണം നാട്ടിൽ അവുക്കാദർ ഹാജിയുടെ പ്രധാന ശത്രുവായ  അഹമ്മദാജിയുടെ മുന്നിൽ തോല്ക്കാൻ പാടില്ല.. അഹമ്മദാജിയും പോത്തിനെ അറുത്ത് വിതരണം ചെയ്യാറുണ്ട്... ...
അങ്ങിനെ അറുക്കാൻ വേണ്ടി വാങ്ങിയ  പോത്താണു ഇന്നു നഷ്ടപ്പെട്ടത്... നാളെ പെരുന്നാൾ ആയാൽ..!!!!  ഹാജ്യാരുടെ മുഖം കറുത്തു.. പോത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന, ഹാജ്യാരുടെ വീട്ടിലെ പണിക്കാരൻ കണാരൻ.., വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ഹാജ്യരുടെ മുന്നിൽ നിന്നും വിറച്ചു...   ഹാജ്യാർ അലറി....  ഭ....കുത്തം  കെട്ട  ഹിമാറെ...... ഒരു പോത്തിനെ മര്യാദക്ക് പോറ്റാൻ കയ്യൂലെ അനക്ക്.... ?? കാണാണ്ടായ പോത്തിനെ പിടിച്ചെണ്ടെന്നീല്ലെങ്കീ നാളെ  അന്നെ ഞമ്മൾ  അറത്ത് വിതരണം ചെയ്യും....

കണാരന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.. കണ്ണുനിറഞ്ഞു.... ഉടുമുണ്ടിൽ നനവു പടർന്നു... ആകാശത്ത് നിന്നും കാലൻ പോത്തിന്റെ പുറത്തേറി വരുന്നത് ഒരു നിമിഷം അയാൾ സ്വപ്നം കണ്ടു... പോത്തിനെ കിട്ടിയില്ലെങ്കിൽ പണീ പോകും. വീട്ടിൽ കെട്ടിയോൾ  ജാനകിയും മക്കളും പട്ടിണിയാകും....
പോത്ത് കയറു പൊട്ടിച്ചോടിയ വിവരം അറിഞ്ഞു  ആളുകൾ കൂടി.... പോത്തിനെ പിടികൂടൽ കണാരന്റെ ജീവിത പ്രശ്നവും നാട്ടുകാരുടെ വയറിന്റെ പ്രശ്നവുമായി മാറി.

“ കണാരാ ഇജ്ജ് കൊറച്ച്  ഓലച്ചൂട്ട് ഇങ്ങട്ടെട്ക്ക്... പെട്രോമാക്സും ഇട്ത്തോ.... പോത്തിനെ ഞമ്മക്കെല്ലാർക്കും കൂടി തെര്യ .....”
കണാരന്റെ അയൽവാസി  വെറ്റില കോയയുടെ നിർദേശം... കണാരന്റെ ശ്വാസം നേരേ വിണത് അപ്പോഴാണു..

അങ്ങിനെ സന്ധ്യാനേരത്ത് വെറ്റില കോയയുടെയും കണാരന്റെയും നേത്രത്തത്തിൽ ചൂട്ടും പെട്രോമാക്സും എടുത്ത് പോത്ത് ഓടിപ്പോയതായി പറയപ്പെടുന്ന വടക്കൻ മലയുടെ താഴ് ഭാഗത്തേക്ക് തിരിച്ചു..... പെട്രോമാസിന്റെ വെളിച്ചത്തിൽ പോത്തിന്റെ കാല്പാടുകൾ തപ്പിക്കൊണ്ട് കണാരൻ നടന്നു.. കണ്ണിൽ നനവു പടരുന്നതിനാൽ കാഴ്ചക്ക് ബുദ്ധിമുട്ടുന്നോ എന്നു സംശയം..... ആ വഴിയുലുള്ള വീട്ടുകാർ പറഞ്ഞതനുസരിച്ച് പോത്ത് മലകയറിയതായി ഉറപ്പിച്ചു.... അതെ ഇനി വടക്കേമല കയറണം ....അതും രാത്രിയിൽ... കുറുക്കന്മാർ മുതൽ പുലി വരെ ഉള്ളകാടാണത് ...!!
. പണ്ട്  കന്നുപൂട്ടിക്കാരൻ ചാത്തു രാത്രിയിൽ യക്ഷിയെ കണ്ടു വട്ടായി എന്നു പറയപ്പെടുന്നതും ഈ മലയിൽ വെച്ചാണു... അതിനാൽ രാത്രിയിൽ ആരും അങ്ങോട്ട് കയറാറില്ല.... പക്ഷെ കണാരനു ഇന്നു കയറിയേ തീരൂ....  പുറപ്പെട്ട സ്ഥിതിക്ക് പോത്തില്ലാതെ തിരികെ ചെന്നാൽ  വെറ്റിലകോയക്കും ക്ഷീണം പറ്റും.. ഹാജിയാരെ ചിലപ്പോ പിടിച്ചാ കിട്ടൂലാ..   കൂട്ടത്തിൽ സ്വല്പം ധൈര്യം കൂടുതലുള്ള  ബീരാന്റെയും നിർദേശപ്രകാരം  മലകയറാൻ തീരുമാനിച്ചു...   കാലികളെ വെള്ളം കുടിപ്പിക്കാൻ കൊണ്ടു പോകാറുള്ള മലമുകളിലെ കുളത്തിനടുത്തെവിടേലും   പോത്ത് ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന നിഗമനത്തിലാണു  എല്ലാവരും....  പേടി മാറ്റാൻ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടാണു സംഘം നീങ്ങിയതു... പോത്തുകൾക്ക് കറുപ്പ് നിറം ആയതിനെ ആദ്യമായി കണാരൻ ശപിച്ചത്  അപ്പോഴാണു.... കാളയെപ്പോലെ വെളുപ്പാണെങ്കിൽ  പെട്ടന്നു കണ്ടെത്താനായേനെ...!!!. ഇടക്കിടക്ക് ഹാജ്യാരുടെ ചവിട്ടേറ്റു വീണൂ... തന്റെ ആത്മാവ്  ആകാശത്തിലൂടേ നീങ്ങുന്നത് കണാരൻ  നിറഞ്ഞ കണ്ണുകളിലൂടെ കണ്ടു...

ഇതേ സമയം തൊട്ടപ്പുറത്തെ ഒഴിഞ്ഞ പുല്ലൂരാൻ  മാസപ്പിറവി കാണാൻ ആകാശത്തേക്ക് നോക്കിയിരുന്ന ഹൈദ്രോസും കൂട്ടരും  ബാങ്ക് കൊടുത്തിരിക്കുമെന്ന നിഗമനത്തിൽ നോമ്പ് തുറന്നു...

തൊട്ടപ്പുറത്തെ വടക്കൻ മലയിലെ കാടുകൾക്കിടയിൽ വെളിച്ചം മിന്നിത്തിളങ്ങുന്നത് കണ്ടെത്തിയത് സുലൈമാനാണു...  ആരായിപ്പം ഈ നേരത്ത് വടക്കന്മയിൽ ??? ബാപ്പു മുസ്ലിയാർക്ക് സംശയം...
 മാസം കാണാൻ വേണ്ടി ആരേലും പോയതാവുമോ??  കൂട്ടത്തിൽ ആരോ ചോദിച്ചു...   അങ്ങനെയാകാനും സാധ്യത ഉണ്ട്... ഒഴിഞ്ഞ മലന്റെ മോളീന്നു  നോക്കിയാലേ ശരിക്കും കാണൂ...ആ ഹിമാറാൾക്ക്  അതറിയലുണ്ടാവൂലാ... ബാപ്പു മുസ്ലിയാർക്ക്  ചിരിവന്നു...

ഇനി അധവാ അതു വല്ല ജിന്നോ* മറ്റോ ആയിരിക്കുമോ?? സുലൈമാനു പേടി തോന്നി...

 ശരിക്കും ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു...  ഇരുണ്ട ആകാശത്ത് വെറുതേ നോക്കിയിരുന്നാൽ തന്നെ  അമ്പിളി അമ്മാവനെ മിന്നായം പോലെ ഒന്നു കണ്ടോ എന്ന സംശയം ചിലർക്കൊക്കെ തോന്നാതില്ല...
ഇന്നു തന്നെ മാസപ്പിറവി കണണമെന്നാണു എല്ലാർക്കും... അപ്പോഴേ പെരുന്നാളിനു ഹരമുള്ളൂ....  നോമ്പ് നോല്ക്കാൻ പൊതുവെ ഒരു മടിയുള്ള സുലൈമാനു നാളെ നോമ്പ് നോൽക്കുന്ന കാര്യം ആലോചിക്കാൻ വയ്യ...  എന്നാൽ ബാപ്പു മുസ്ലിയാർക്ക്   നാളെ കൂടി നോമ്പ് ആയി മറ്റന്നാൾ പെരുന്നാൾ ആയാൽ നല്ലതാണെന്നഭിപ്രായം...  ഒരു നോമ്പ് അധികമായി കിട്ടില്ലേ?? പടച്ചോൻ ഭാഗത്ത്ന്നു കൂലി കിട്ടുന്ന കാര്യമെല്ലേ..???

കണാരനും സഘവും മലമുകളിൽ കുളത്തിനടുത്തേക്ക്  നടന്നു...വഴിയിൽ ആവി പറക്കുന്ന ചാണകം കണ്ടെത്തിയതിനാൽ  പോത്ത് പരിസരത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലാണു വെറ്റില കോയ.. ..  അകലെ ഇരുണ്ടു കിടക്കുന്ന കുറ്റിച്ചെടികൾ  എല്ലാം പോത്തുകളായി കണാരനു തോന്നിതുടങ്ങി.....  കണാരനു നടത്തത്തിന്റെ സ്പീഡ് കൂടി... ബാക്കിയുള്ളവരെ കാത്തു നില്ക്കാതെ അയാൾ  പെട്രോമാക്സും കൊണ്ട് നടന്നു... അന്നേരം യക്ഷിയൊക്കെ  കണാരനു പുല്ലായിരുന്നു... തീപാറുന്ന ഹാജ്യാരുടെ കണ്ണുകളായിരുന്നു വലുത്...  ചുട്ടും വീശി പിറകെ വരുന്ന വെറ്റില കോയയും സംഘവും  കണാരന്റെ ഒപ്പമെത്താബ് ബുദ്ധിമുട്ടി..ബീരാൻ പിറകെ ഓടി... കണാരൻ പറക്കുകയോണോ...??

അകലെ ഇരുട്ടിൽ രണ്ടു കണ്ണുകൾ  തിളങ്ങുന്നതായി കണാരനു തോന്നി.. അല്പം പേടി തോന്നിയങ്കിലും കണാരൻ  പെട്രോമാക്സ്  ഉയത്തി പിടിച്ചു നോക്കി....

അതാ..... അതു തന്നെ... പോത്ത്... തന്നെ തുറിച്ചു നോക്കുന്നു..... 

കണ്ടേ....കണ്ടേ.......കണരൻ അലറി വിളിച്ചു... 

അയാൾക്ക് തുള്ളിച്ചാട്ണമെന്നു തോന്നി....   കണ്ടോ...? പോത്തിനെ കണ്ടോ???  വെറ്റില കോയക്ക് സംശയം.... 

കണ്ടു കോയാ... കണ്ട്.... ആകെ എല്ലാർക്കും പെരുത്ത് സന്തോഷം.... ആകെ ബഹളം ....ഒച്ചപ്പാട്.. കണാരാൻ സന്തോഷം കൊണ്ട് ഉച്ചത്തിൽ കൂവി... . പോത്തിനെ കണ്ടെത്തിയിരിക്കുന്നു...!!!
പിറകിൽ എത്തിയ ബീരാൻ  വിളിച്ചു പറഞ്ഞു...കണ്ട്... മ്മളു  കണ്ട്...


വടക്കൻ മലയിൽ നിന്നും  ഒച്ചപ്പാട് കേട്ട് മാസപ്പിറവി നോക്കി നിന്ന മുക്രിയും സഘവും അന്തം വിട്ടു..
കണ്ടേ.....കണ്ടേ.... എന്നു അവ്യക്തമായി അവർ കേട്ടു.... അവർ മാസപ്പിറവി കണ്ടോ??? അതും ആ കാട്ടിൽ..?? ബാപ്പു മുസ്ലിയാർക്ക്  സംശയം!!!

സുലൈമാൻ ഉച്ചഹ്ത്തിൽ കൂവി നോക്കി.... കൂ   ഊ​‍ൂ​‍ൂ....

അപ്പുറത്തെ മലയിൽ നിന്നും കൂവുന്നത് കേട്ടു കണാരനും സംഘവും ഒരുമിച്ചു കൂവി... ആവേശത്തിന്റെ കൂവൽ....!!!

കണ്ടോ???  സുലൈമാനും സങ്കവും ഒരുമിച്ചു  ചോദിച്ചു.....

കണ്ടേ.....കണ്ടു...   കണാരാനും സഘവും വിളിച്ചു പറഞ്ഞു.....

അതെ.... അവർ മാസപ്പിറവി  കണ്ടിരിക്കുന്നു.... സുലൈമാൻ തുള്ളിച്ചാടി...നാളെ പെരുന്നാൾ... അവരൊരുമിച്ച് തക്ബീർ** ചൊല്ലി  മലയിറങ്ങി.... !!!

പോത്തിനെയും ആനയിച്ചു  കണാരനും കൂട്ടരും മലയിറങ്ങി...പോത്തിനെയും കൊണ്ട്  ഹാജ്യാരുടെ അടുത്തെത്തുന്ന തനിക്ക്  ഹാജ്യാർ  പത്തുരൂപ എടുത്തു തരുന്നതായി കണാരൻ സങ്കല്പിച്ചു...  അറുത്ത പോത്തിൽ നിന്നും ഒരു പൊതി തനിക്കു അധികമായി ഹാജ്യയാർ തരുമെന്നു വെറ്റില കോയക്ക് ഉറപ്പുണ്ടായിരുന്നു....  അവർ പോത്തിനെയും കൊണ്ട് സംഘം നാട്ടിലെത്തിയപ്പോഴേക്കും ഒളവട്ടൂർ ഉണർന്നിരുന്നു... പെരുന്നാൾ ഉറപ്പിച്ചു... എങ്ങും തക്ബീർ** മുഴങ്ങുന്നു.....

യുദ്ധം ജയിച്ചു വരുന്ന കെട്ടിയോന്റെ മട്ടിൽ കണാരനും കൂട്ടരും പോത്തിനെയും കൊണ്ട് ഹാജ്യരുടെ മുറ്റത്തേക്കു കടന്നു.......

പെരുന്നാൾ ഉറപ്പിച്ച വിവരം പറയാൻ ചെന്ന ബാപ്പു മുസ്ലിയാരും സംഘവും ചായ കുടിയും  കഴിഞ്ഞു  ഇറങ്ങുന്നു...
“ബാപ്പോ.. പോത്തിനെ കിട്ടി...ഇജ്ജ്  അയിനെ അങ്ങട് അറത്ത് കൊട്ത്ത് പൊയ്ക്കോ.“... ഹാജ്യാർ പറഞ്ഞു....
ബാപ്പു മുസ്ലിയാർ  കത്തി കൈയ്യിൽ വെച്ച് അണച്ചു  കൊണ്ട് വന്നു......... “കണാരാ പോത്തിനെ അങ്ങട് കൌങ്ങുമ്മെ കെട്ടി തള്ളിയിട്.... ഞമ്മക്ക് അറവു തൊടങ്ങാ..“.

*****************************************************************************

ഉപ്പ പറഞ്ഞു നിർത്തി...   
ന്ന് ട്ടോ??? പെങ്ങൾക്ക് വീണ്ടും സംശയം..........

“ന്ന്ട്ട് തേങ്ങ..... പെരുന്നാൾ രാവായിട്ട് രണ്ടാളും കഥിം പറഞ്ഞിരുന്നോ“ .....  ഉമ്മയാണു..!!!!

“നാളക്കേക്ക്  ഇറച്ചി കിട്ടീട്ടില്ലാ....കോഴി ഇവടെള്ളേനെ അറക്കാ.... എന്നു വെച്ച് പോത്തെറച്ചി ഇല്ലാതെ പറ്റോ???   പൈസ എടുത്ത് കൊട്ക്കീ... ഓൻ പോയി വാങ്ങിക്കോളും...“

ഹ.. എനിക്ക് പണീ കിട്ടി...!! പോത്തെറെച്ചി ഇല്ലാതെ എന്തു പെരുന്നാൾ !!!!  :(

എന്നാ പിന്നെ ഞാൻ  പോത്തിറച്ചി വാങ്ങി വരാം... നിങ്ങളു  വല്ലതും അഭിപ്രായിയേച്ചും പൊക്കോ... :)

ഇതാണു ഒളവട്ടൂർ... :)  പോത്തിനെ കണ്ടു പെരുന്നാൾ കഴിച്ച കഥ...!!! 
ഒളവട്ടൂർ  നിവാസികൾ ആരേലും ഇതു കണ്ടെങ്കിൽ എന്റെ നെഞ്ചത്ത് പൊങ്കാലയിടാൻ വരരുത്... :)
ഇന്നു എല്ലാം കൊണ്ട് വികസിച്ച ഒരു പ്രദേശമാണത്.....

(ഇനിവേണേൽ.... ഒരു ഹൈടെക് സിറ്റിയാണു... :) എന്നും പറയാം... പ്ലീസ് എന്നെ വിട്ടേരെ... :)   )
********************************************************************************
       മുക്രി  : പള്ളിയിൽ ബാങ്കു വിളിക്കുകയും നടത്തിപ്പ് ചുമതലയും ഉള്ളയാൾ
*    ജിന്ന്  : ചെകുത്താൻ
**  തക്ബീർ : ദൈവസതുതി ചൊല്ലൽ - പെരുന്നാൾ ദിവസങ്ങളിൽ പള്ളിയിലും മറ്റും കേൾക്കാം
      ഹിമാർ : കഴുത



23 comments:

  1. ഹ... ഹ... ഇങ്ങളെ വാപ്പാ ആണ് കോയാ വാപ്പാ...

    ReplyDelete
  2. പോത്തെറെച്ചി ഇല്ലാതെ എന്തു പെരുന്നാൾ !

    ഗൊള്ളാം!

    ReplyDelete
  3. ഒള വെട്ടൂരിന്‍ കിസ്സ ഞമ്മക്ക് പിടിച്ചു മാനെ

    ReplyDelete
  4. പെരുനാളൂമുണ്ടാക്കിയ പെരുത്തപോത്തേ
    അനക്കെന്റെ ആശംസകള്‍

    ReplyDelete
  5. ഏത് പോത്തിനും ഒരു കഥയുണ്ട്. അല്ലേ

    ReplyDelete
  6. പാവം ..ഈ പോത്തിനറിയോ..മാസപ്പെറവിയെന്താന്ന്..!ചുമ്മാതല്ല ‘പോത്തേ’..ന്നു വിളിക്കണത്..!
    പോത്ത് കഥ ഭേഷായി..!
    പെരുന്നാളാശംസകളോടെ.....

    ReplyDelete
  7. പാവം പോത്ത്!
    കഥ കൊള്ളാംട്ടോ... എന്റെയും പെരുന്നാള്‍ ആശംസകള്‍ ...

    ReplyDelete
  8. അന്നും ഇന്നും യെന്നും പോത്ത് ഇല്ലാതെ ഞമ്മള് ക്കും പെരുന്നാള് പറ്റൂല്ലാ
    പചെങ്കില്‍ ഇപ്പൊ കിട്ടാനില്ല .. നന്നായി ട്ടുണ്ട് പോത്ത് കഥ
    ആശംസകളോടെ ഒന്നര കിന്റെലിന്റെ പോത്ത് മായി റഷീദ്‌ എം ആര്‍ കെ http://apnaapnamrk.blogspot.com/

    ReplyDelete
  9. രസകരമായ കഥയും എഴുത്തും ..:)

    ReplyDelete
  10. ജിയാസ്... ശരിക്കും ചിരിപ്പിച്ച കഥ... ആദ്യ ഭാഗങ്ങളിൽ അത്ര രസം തോന്നിയില്ലെങ്കിലും ഒളവട്ടൂരിന്റെ കത പറഞ്ഞുതുടങ്ങിയതു മുതൽ അടിപൊളി...

    അവസാനം കാണാതായ പോത്തീനെ കണ്ടെത്തിയതു തെറ്റിദ്ധരിച് പെരുന്നാൾ നടത്തിയ ക്ലൈമാക്സ് കലക്കി.. ശരിക്കും നടന്നതാണോ ആവോ :)

    ReplyDelete
  11. @ സോണി... ഉവ്വാ.. ഉവാ
    @ വില്ലേജ്മാൻ... ഹതു തന്നെ...:)
    @ കൊമ്പൻ... ഇഞ്ഞ് എത്ര ബരാൻ കെടക്കണു മൂസാക്കാ..:)
    @ പ്രഭൻ.. :) നന്ദി.
    @ ലിപി... ലിപിക്കെന്താ പോത്തുകളോടെ ഒരു സഹതാപം :)
    @ എം.അർ.കെ.. ബല്യ പോത്ത് :)
    @ അരൂർ .. നന്ദി
    @ നജമുദീൻ .. മുമ്പ് ഉണ്ടായ ഒരു സംഭവം തന്നെയാണെന്നാ കേട്ടിട്ടുള്ളത്.. :)

    ReplyDelete
  12. ഈ കഥ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ പറയാതെ, പോത്തിനെ കണ്ടെത്തിയത്‌ പിറ കണ്ടതായി തെറ്റിദ്ധരിച്ച സംഭവത്തിനു
    പ്രാധാന്യം കൊടുത്ത് എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്നു തോന്നി.

    ReplyDelete
  13. ഹ ഹ ഹ ഏതായാലും നോമ്പ് ഒന്ന് കൊറഞ്ഞല്ലോപ്പാ, അതെങ്കിലും നന്നായി

    ReplyDelete
  14. നന്നായിട്ടുണ്ട്.ആശംസകള്‍...

    ReplyDelete
  15. പോത്തിനെ കണ്ട് പെരുന്നാളാക്കിയ ടീമാണല്ലേ :) കൊള്ളാം


    നോമ്പ് 28 ന്റെ അന്ന് മാസം കാണാന്‍ ആരും പോകില്ലല്ലോ കോയാ. 29 ന്റെ അന്നല്ലേ ?

    ജിന്ന് എന്നാല്‍ ചെകുത്താന്‍ അല്ല.. ജിന്നും ശൈത്ാനും വേറേയല്ലേ. ?

    ReplyDelete
  16. ഇപ്പൊ പോത്ത്‌ എവിടെ? എല്ലാം കാള അല്ലെ ?

    പോത്ത്‌ പുരാണം കൊള്ളാം...

    ReplyDelete
  17. ങ്ങളെ പോത്ത് വിശേഷം ഞമ്മക്ക്‌ പെരുത്ത് ഇഷ്ടായി . ഞമ്മളെ ഒരു പൊതു കഥ ഉണ്ട് . ഒന്ന് ബായിച്ചു വിവരം പറയിന്‍
    http://bavaramapuram.blogspot.com/2010/05/blog-post.html

    ReplyDelete
  18. അഭിപ്രായിച്ചു...കൊള്ളാം

    ReplyDelete
  19. kollaam!!! nannaayittundu... vadakkan malayum olavattorum okke nannayi thanne chithreekarichu..

    ReplyDelete
  20. ഒളവട്ടൂര്‍കാരെ കുറിച്ച് മോശമായ ഒരു ഫലിതം നിങ്ങളുടെ വകയായും കിടക്കട്ടെ അല്ലെ !!

    ഇങ്ങിനെയുള്ള കമെന്റ് കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ഒളവട്ടൂര്‍കാരന്‍ !!!

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!