Monday, October 10, 2011

ഭാവിയും ഭൂതവും പറയാൻ...കേരള മോഡൽ റോബോട്ടുകൾ...




ഉത്സവപ്പറമ്പുകളിലും,ബീച്ചുകളിലും എന്നു വേണ്ട നാലാളു കൂടുന്നിടത്തൊക്കെ  “റോബോർട്ടുകൾ” ഭാവിയും ഭൂതവും പറയുന്ന തട്ടിപ്പുകൾ ഇപ്പോഴും നടത്താൻ കഴിയുന്നു എന്നത് ആശ്ചര്യം തന്നെയാണു...  ഒരു  പ്ലാസ്റ്റിക് മനുഷ്യരൂപത്തിൽ   അങ്ങിങ്ങായി  പല നിറത്തിലുള്ള എൽ.ഇ.ഡി കൾ  മിന്നിതിളങ്ങുകയും  അതിന്റെ ഹെഡ്ഫോൺ എടുത്ത് ചെവിയിൽ വച്ചാൽ അതു നമ്മുടെ ഭാവി പറയുകയും ചെയ്യുന്ന ഈ  അൽഭുത മനുഷ്യൻ  ഒരു പത്തുവർഷം മുമ്പൊക്കെയാണെങ്കിൽ അന്നു അത്രയൊക്കെ അറിവുള്ളൂ  എന്നു കരുതി സമാധാനിക്കാമായിരുന്നു...   എന്നാൽ ഇപ്പോഴും കേരളത്തിൽ പലയിടത്തും ഈ “റോബോട്ടിനെ” കാണാം...  വീട്ടമ്മമാരാണു അതികവും  ഇതിന്റെ ഉപഭോക്താക്കൾ...

കേവലം ഒരു പ്ലാസ്റ്റിക് രൂപത്തിന്റെ ഉള്ളിൽ ഉള്ള സർക്ക്യൂട്ട് ബോർഡുകൾ വഴി മിന്നി തിളങ്ങുന്ന എൽ.ഇ.ഡികളും...  ഒരു  ഓഡോയോ മെക്കാനിക് സിസ്റ്റവുമാണു ഇതിന്റെയുള്ളിൽ... വരുന്ന ഉപഭോക്താവിന്റെ പ്രായം,മതചിഹ്നം,താലി,സിന്ദൂരം ഇത്യാതി ലക്ഷണങ്ങൾ നോക്കി മുങ്കൂട്ടി റെക്കോർഡ് ചെയ്തുവച്ച ഓഡിയോകളിൽ ഒരെണ്ണം  ഹെഡ്ഫോൺ വഴി കേൾപിച്ചു കൊടുക്കുന്നതാണു  ഇതിന്റെ  റോബോർട്ട് ഓപ്പറേറ്ററുടെ ജോലി..!!!  കോട്ടും സ്യൂട്ടും ഒക്കെയിട്ട് നല്ല ടിപ്പിലാണു പുള്ളി...  “മുന്നിൽ വന്നിരിക്കുന്ന ആളിനെ കമ്പ്യൂട്ടർ സംവിദാനത്തോടെ വിലയിരുത്തി  കമ്പ്യൂട്ടർ തന്നെയാണു നമ്മുടെ ഭാവി പറഞ്ഞു തരുന്നത്..”  എന്നാണു  ഈ ഇഞ്ചിനീരു എന്നോട് പറഞ്ഞത്..!!!.  എനിക്ക് ഫോട്ടോഗ്രാഫിയിൽ നല്ല ഭാവി ഉണ്ടെന്നും .. ഞാൻ പ്രവചിച്ചാൽ അതു തെറ്റാറില്ലെന്നും  ഞാൻ അതിന്റെ ഫോട്ടോയെടുത്തപ്പോൾ പുള്ളി എന്നോട് പറഞ്ഞു... ഉവ്വാ..!!

 അരമണിക്കൂറിനകം   ഏഴുപേർ ഈ മെഷീനിന്റെ അടുത്തു നിന്നും ഭാവിയും ഭൂതവും കഷ്ടകാലവും കേട്ട് പോയി... എല്ലാവരും സ്ത്രീകൾ ആയതിനാൽ  ഫോട്ടോ എടുക്കാൻ പേടി... അടി വീഴുന്ന വഴി അറിയില്ല.....   ഹെഡ്ഫോൺ ചെവിയിൽ വെച്ച് ശ്രദ്ധയോടെ ഓഡിയോ കേൾക്കുന്ന ആ മഹിളകളുടെ മുകത്ത്  പുഞ്ചിരിയും വിഷാദവും എല്ലാം മാറി വരുന്നത് കാണാം...!!

തങ്ങൽ പത്തുരൂപ കൊടുത്ത് കേട്ട ആ വിശുദ്ധ ശബദം റോബോട്ട് നമ്മളെ കണ്ടു വിശദമായി നമ്മുടെ ബ്രെയിൻ സ്കാൻ ചെയ്ത്  പറയുന്നതാണെന്നു  ധരിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നതു സത്യം..!!  മിന്നിതിളങ്ങുന്ന എൽ.ഇ.ഡികൾ റോബോട്ട്  വർക്ക് ചെയ്യുന്നതിന്റെ തെളിവു തന്നെയല്ലേ...??!!!!!!

ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ട്.....വിട്ട് കള..എന്നു പറയാം...


ഈ  തട്ടിപ്പിന്റ് തൊട്ടപ്പുറത്ത് സ്കൂൾ വിട്ടുവന്ന യൂണിഫോമിൽ  കടല വിൽക്കുന്ന  ബാലനും  തളർന്നുറങ്ങുന്ന അനിയനും.....

കോഴിക്കോട് ബീച്ചിൽ നിന്നും.....:


7 comments:

  1. ആ രണ്ടാമത്തെ ചിത്രം ശരിക്കും മനസ്സിനെ സ്പര്‍ശിച്ചു...
    ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ വിശ്വാസികള്‍ എന്നോ അന്ധവിശ്വാസികള്‍ എന്നോ വിളിക്കാം, പക്ഷെ റോബോട്ടിനെ വിശ്വസിക്കുന്നവരെ വിവരദോഷികള്‍ എന്നല്ലാതെ എന്തു വിളിക്കാന്‍..

    ReplyDelete
  2. പ്രിയപ്പെട്ട ജിയാസു,
    ഈ മനോഹര സുപ്രഭാതത്തില്‍ , ഈ സുന്ദരമായപോസ്റ്റ് വായിച്ചു സന്തോഷിക്കുന്നു.ഇനിയിപ്പോള്‍ ജിയാസു എന്ന് ആരും വിളിച്ചില്ല എന്ന് സങ്കടപ്പെടില്ലല്ലോ. :)
    രണ്ടാമത്തെ ചിത്രം മനസ്സിന്റെ വിങ്ങലാകുന്നു.ഇതും ജീവിതം!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  3. ജീവിക്കാനുള്ള വഴികള്‍ .......................
    പകല്‍ കൊള്ളക്കാരായ ആ രണ്ടു 'മാന്യന്മാര്‍ ' ഫോട്ടോക്ക് പോസ് ചെയ്യാന്‍ മടിചില്ലല്ലോ, അത്ഭുതം തന്നെ. കുട്ടികളുടെ ചിത്രം വേദനിപ്പിക്കാതെയല്ല.
    http://surumah.blogspot.com

    ReplyDelete
  4. ജീവിക്കാന്‍ വേണ്ടി...
    ചിലര്‍ കബളിപ്പിക്കുന്നു,
    ചിലര്‍ കനിവ് തേടി കഷ്ടപ്പെടുന്നു...
    നല്ല പോസ്റ്റ്‌. മനസ്സില്‍ തട്ടി, ആ കുട്ടികളുടെ ചിത്രം.

    ReplyDelete
  5. വിവേകശൂന്യർ മലയാളികളിൽ കൂടുതലായിരിക്കുന്നു എന്ന തെളിവുകളാണിത് :(

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!