Monday, May 28, 2012

ഉപ്പ്.


   കഞ്ഞിയിൽ ഉപ്പു കൂടി എന്നതിന്റെ പേരിൽ  അയാളുടെ ചവിട്ടേറ്റു നടുവൊടിഞ്ഞു ഇന്നലെയാണു അവൾ  സർക്കാരാശുപത്രിയിലെ പതിനാലാം വാർഡിൽ അഡ്മിറ്റായത്. സഹിക്കാൻ പറ്റാത്ത വേദന. പോരാത്തതിനു ആശുപത്രിയിലെ പറഞ്ഞറിക്കാനാവാത്ത ആ ഗന്ധം വല്ലാത്തൊരു വീർപ്പുമുട്ടലാണു.

         മുകളിൽ പതിയെ കറങ്ങുന്ന ഫാനിൽ നിന്നുള്ള  ശബ്ദം പുഴക്കരയിലെ കാറ്റിനെ പോലെ തോന്നിച്ചു. .. അവളുടെ ഓർമ്മകൾ ഭൂതകാലത്തിലെ പുഴക്കരയിൽ അവരിരിക്കാറുണ്ടായിരുന്നു ആഞ്ഞിലി മരത്തണലിലേക്ക് പോയി.  അവളുടെ മടിത്തട്ടിൽ തല ചാഴ്ചു കിടക്കുന്നതിനിടയിൽ   അയാൾ അവളുടെ കണ്ണുകലിലേക്ക് നോക്കി  പറഞ്ഞു.. “പ്രിയേ.. നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയാണു..“ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. നെറ്റിയിലെ വിയർപ്പു കണങ്ങളിലെ ഉപ്പുരസം എന്തോ അവളെ വല്ലാതെ കൊതിപ്പിച്ചു..

“മോളേ.... എന്താ ആലോചിക്കുന്നത്..? വാ തുറക്ക് ,  കഞ്ഞി കോരിത്തരാം..“
അമ്മയാണു.. അവൾ വാ തുറന്നു.
കഞ്ഞി കോരിത്തരുന്നതിനിടയിൽ അമ്മ ചോദിച്ചു “ കഞ്ഞിയിൽ ഉപ്പിന്റെ കുറവുണ്ടോ മോളേ...? “
ഇല്ലാ.. അവൾ തലയാട്ടി..  കണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന കണ്ണുനീരിന്റെ ഉപ്പുരസം അപ്പോഴും ആ കഞ്ഞിയിൽ പടരുന്നുണ്ടായിന്നു..

അതെ, ദാമ്പത്യ ജീവിതത്തിൽ ഉപ്പിനു ഇത്രത്തോളം പ്രാധാന്യമുണ്ടെന്നു അവൾ തിരിച്ചറിഞ്ഞത് ഇന്നാണു.




4 comments:

  1. ങേ ... ങാ....


    എന്ന് നമ്പിഅണ്ണന്‍..

    ReplyDelete
    Replies
    1. ങാ ങീ...

      എന്നു വാരി മൊയലാളി :)

      Delete
    2. ശരി ശരിക്കും മൊയാലാളി .....

      എന്നു ഞാന്‍

      Delete
  2. നീണ്ട ഒരിടവേളയ്ക്ക് ശേഷം...!!!

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!